Minsa:എല്ലാവരെയും കണ്ണീരിലാഴ്ത്തി ഒരുപാട് നിറമുള്ള ഓര്‍മ്മകള്‍ ബാക്കിയാക്കി കുഞ്ഞ് മിന്‍സ യാത്രയാകുന്നു

ഒരുപാട് നിറമുള്ള ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് കുഞ്ഞ് മിന്‍സ(Minsa) യാത്രയാകുന്നത്. പിതാവിനൊപ്പം കൈ പിടിച്ച് അവള്‍ സ്‌കൂളിലേക്ക് പോകുന്ന കാഴ്ച്ച കണ്ണീരോര്‍മ്മയാവുകയാണ്. പാട്ട് പാടി ചിരിപ്പിക്കാന്‍ ഇനി അവളില്ലെന്ന സത്യം വിശ്വസിക്കാന്‍ കഴിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു നാട്.

കളിയാടാനും പാട്ട് പാടാനും ഇനി കുഞ്ഞ് മിന്‍സയില്ല. കളി ചിരികളുടെ മധുരമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച ശേഷം എല്ലാവരെയും കണ്ണീരിലാഴ്ത്തിയാണ് അവള്‍ യാത്രയാവുന്നത്. പിതാവിനൊപ്പം കൈപിടിച്ച് അവള്‍ സ്‌കൂളിലേക്ക് പോവുന്ന ദൃശ്യം ഏവരെയും നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണ്.

പ്രിയപ്പെട്ട പൊന്നുമോള്‍ ഇനി മടങ്ങിവരില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ മാതാപിതാക്കള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വീടിന് സമീപം പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് അവള്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ഈ കല്ലറയ്ക്കുള്ളില്‍ കുഞ്ഞ് മിന്‍സ ഇനി അനന്തമായി ഉറങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News