വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യം;KM ഷാജി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസത്തേക്ക് മാറ്റി| KM Shaji

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട്, ലീഗ് നേതാവ് കെ എം ഷാജി(KM Shaji) കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം 10 ലേക്ക് മാറ്റി. രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. കണ്ണൂരിലെ വീട്ടില്‍ നിന്നും പിടികൂടിയ അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് കെ എം ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചത്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന്റെയും ഇഡിയുടെയും അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്, കണ്ണൂരിലെ വീട്ടില്‍ നിന്നും പിടികൂടിയ തൊണ്ടി മൊതലായ പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് കെ. എം ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഷാജിയുടെ ഹര്‍ജി പരിഗണിച്ച കോടതി, കേസ് അടുത്ത മാസം പത്തിലേക്ക് മാറ്റി. ഷാജി ഹാജരാക്കിയ റസീപ്റ്റുകള്‍ വ്യാജമാണെന്നും ഇത് പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ആവശ്യപ്പട്ടു.

ഇത് പരിഗണിച്ചാണ് കോടതി, കേസ് അടുത്ത മാസം പത്തിലേയ്ക്ക് മാറ്റിയത്. പണം വിട്ട് നല്‍കണമെന്ന ഷാജിയുടെ ആവശ്യത്തെ വിജിലന്‍സ് എതിര്‍ത്തു. തെരഞ്ഞെടുപ്പിന് ഒരു മണ്ഡലത്തില്‍ ചെലവഴിക്കാവുന്നതിനേക്കാള്‍, കൂടുതല്‍ പണമാണ് ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു. ഷാജിയെ രക്ഷിക്കാന്‍ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ലീഗ് നേതൃത്വം പറഞ്ഞിരുന്നു. 2021 ഏപ്രില്‍ 12 ന് കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ അരക്കോടിയോളം രൂപ വിജിലന്‍സ് കണ്ടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News