Goa:ഗോവയില്‍ രാഷ്ട്രീയ കൂറുമാറ്റം; കോണ്‍ഗ്രസ് ബിജെപിക്കൊപ്പം

ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ എംഎല്‍എമാരെ നഷ്ടപ്പെട്ട് കോണ്‍ഗ്രസ്. ഗോവയില്‍ 8 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മൈക്കിള്‍ ലോബോ ഉള്‍പ്പെടെയുള്ള എംഎല്‍എമാരാണ് ബിജെപി പാളയത്തില്‍ എത്തിയത്. ഗോവയില്‍ ഇനി കോണ്‍ഗ്രസിന് 3 എംഎല്‍എമാര്‍ മാത്രം. പഞ്ചാബിലും ഓപ്പറേഷന്‍ താമരയെന്ന ആരോപണവുമായി ആംആദ്മിയും രംഗത്തെത്തി.

നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ലഭിച്ചത്. പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ് അവതരിപ്പിച്ച പ്രമേയത്തെ ദിഗംബര്‍ കാമത്ത് പിന്താങ്ങി. 8 എംഎല്‍എമാര്‍ പോയതോടെ കോണ്‍ഗ്രസിന് ഗോവയില്‍ അവശേഷിക്കുന്നത് മൂന്ന് എംഎല്‍എമാര്‍ മാത്രമായി. 2019 ജൂലൈയിലായിരുന്നു സമാനമായ നീക്കത്തില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയത്.

40 അംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിന് 11ഉം ബിജെപിക്ക് 20ഉം എംഎല്‍എമാരാണുള്ളത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും കരങ്ങള്‍ ശക്തിപ്പെടുത്താനാണ് തങ്ങള്‍ ബിജെപിയില്‍ ചേരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് ചോഡോ’ ബിജെപി കോ ജോഡോ’എന്നായിരുന്നു മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മൈക്കിള്‍ ലോബോ പറഞ്ഞത്. കോണ്‍ഗ്രസിനെ ഉത്തേജിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here