അര്‍മീനിയ- അസര്‍ബൈജാന്‍ സംഘര്‍ഷം; 49 സൈനികര്‍ കൊല്ലപ്പെട്ടു

നഗോര്‍ണോ-കരാബാഖ് അതിര്‍ത്തിയെ ചൊല്ലി വീണ്ടും രക്തച്ചൊരിച്ചില്‍. അസര്‍ബൈജാന്‍ നിയന്ത്രണത്തിലുള്ള തര്‍ക്കപ്രദേശത്ത് ഇരു സൈനികരും തമ്മിലുണ്ടായ സംഘട്ടനമാണ് ഷെല്ലാക്രമണത്തിലും നിരവധി പേരുടെ മരണത്തിലും കലാശിച്ചത്. 49 സൈനികര്‍ മരിച്ചതായി അര്‍മീനിയ വ്യക്തമാക്കി. അസര്‍ബൈജാനുമായി അതിര്‍ത്തി പങ്കിടുന്ന അര്‍മീനിയന്‍ പട്ടണങ്ങളായ ജെര്‍മുക്, ഗോറിസ്, കാപന്‍ എന്നിവയിലടക്കം ആക്രമണം തുടരുകയാണ്. സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കോക്കസസ് മലനിരകളുടെ ഭാഗമായ നഗോര്‍ണോ-കരാബാഖില്‍ 1980കളിലാണ് ആദ്യമായി സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സോവിയറ്റ് ഭരണം നിലനില്‍ക്കെ നഗോര്‍ണോ-കരാബാഖിനോടു ചേര്‍ന്ന മേഖലകള്‍ അര്‍മീനിയന്‍ സേന കീഴടക്കിയിരുന്നു.അസര്‍ബൈജാന്റേതായി രാജ്യാന്തര അംഗീകാരമുള്ള പ്രദേശത്ത് ജനസംഖ്യയിലേറെയും അര്‍മീനിയക്കാരാണെന്നത് മുന്‍നിര്‍ത്തിയായിരുന്നു നീക്കം. തര്‍ക്കം നിലനില്‍ക്കെ 2020ല്‍ ആറാഴ്ച നീണ്ട സംഘര്‍ഷത്തിനൊടുവില്‍ മേഖല അസര്‍ബൈജാന്‍ നിയന്ത്രണത്തിലാക്കി.

അര്‍മീനിയന്‍ അവകാശവാദം തുടരുന്നതിനാല്‍ പ്രശ്‌നപരിഹാരത്തിന് പലവട്ടം ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനൊടുവിലാണ് വീണ്ടും ആക്രമണം. അര്‍മീനിയ റഷ്യയുമായി ചേര്‍ന്നുനില്‍ക്കുമ്പോള്‍ അസര്‍ബൈജാന്‍ നാറ്റോ അംഗമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News