ദേശീയ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പ്; കേരളത്തിന് സ്വര്‍ണമെഡല്‍|Sports

ഇരുപത്തി ഒന്നാമത് ദേശീയ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി സ്വര്‍ണ്ണമെഡല്‍ നേടിയതിന്റെ സന്തോഷത്തിലാണ് മലപ്പുറത്തെ രണ്ടു താരങ്ങള്‍. കെ.മുഹമ്മദ് ജാസില്‍, വി മുനീര്‍ എന്നിവരാണ് കോഴിക്കോട് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തിനു വേണ്ടി സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കിയത്.

കോഴിക്കോട് വച്ച് നടന്ന ദേശീയ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പിലാണ് ഈ താരങ്ങള്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയത്. വുഷുവിലെ തവുലു വിഭാഗമായ ഡ്യുവല്‍ ഇവന്റില്‍ ആര്‍മി ബോയ്‌സിനെയും തമിഴ്‌നാടിനെയും പിന്തള്ളിക്കൊണ്ടാണ് മുഹമ്മദ് ജാസിലിന്റെയും മുനീറിന്റെയും നേട്ടം. മുഹമ്മദ് ജാസില്‍ , പുളിങ്കാവ് സ്വദേശിയായ വുഷു പരിശീലകനും ഐ എസ് കെ മാര്‍ഷ്യല്‍ ആര്‍ട്‌സ് ചീഫ് ഇന്‍സ്ട്രക്ടറുമായ മുഹമ്മദലിയുടെയും സാജിതയുടെയും മകനാണ്.

ജാസില്‍ മുന്‍ വര്‍ഷങ്ങളില്‍ പഞ്ചാബിലും ഹരിയാനയിലും വെച്ച് നടന്ന ദേശീയ വുഷു ചാമ്പ്യന്‍ഷിപ്പു കളിലും സ്വര്‍ണ്ണമെഡലടക്കം മൂന്ന് മെഡലുകള്‍ നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here