ഭാരത് ജോഡോ യാത്ര; പോസ്റ്ററുകളില്‍ നിന്ന് ചെന്നിത്തലയുടെ ചിത്രങ്ങള്‍ ഒഴിവാക്കി|Ramesh Chennithala

ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററുകളില്‍ നിന്ന് ചെന്നിത്തലയെ ഒഴിവാക്കിയതായി പരാതി. തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി സ്ഥാപിച്ച പോസ്റ്ററുകളിലാണ് ചെന്നിത്തലയെ വെട്ടിയിരിക്കുന്നത്. ഒഴിവാക്കിയതിന് പിന്നില്‍ പി.ജെ.കുര്യന്‍ എന്ന ഐ ഗ്രൂപ്പ് നേതാക്കള്‍.

തിരുവല്ല നിയോജകമണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ നിന്നാണ് ചെന്നിത്തല ഒഴിവാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി വച്ചിരിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ ഒന്നും തന്നെ ചെന്നിത്തലയുടെ ചിത്രങ്ങളില്ല. പ്രതിപക്ഷം നേതാവ് വി ഡി സതീശന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .ഇതാണ് ജില്ലയിലെ ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്.

പത്തനംതിട്ടയില്‍ ഐ ഗ്രൂപ്പിനെ ഒതുക്കുന്നതിന് പിന്നില്‍ പി ജെ കുര്യന്‍ എന്നാണ് ആക്ഷേപം. പി ജെ കുര്യന്റെ നീക്കത്തിന് കെ സുധാകരനും വി ഡി സതീശന് പിന്തുണ നല്‍കുന്നുണ്ട് എന്നും ഐ ഗ്രൂപ്പിന് പരാതിപെടുന്നു. ഡിസിസി പ്രസിഡെന്റെ സതീഷ് കോച്ച് പറമ്പിലും പി ജെ കുര്യന്റെ അടുത്ത് അനുയായി ആണ്. പി ജെ കുര്യന്‍ പത്തനംതിട്ടയിലെ എ ഗ്രൂപ്പുമായി അടുക്കുന്നതും ഐ ഗ്രൂപ്പില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here