അധഃസ്ഥിത വിഭാഗങ്ങളെ വിജ്ഞാനത്തിൻ്റെ വിഹായസ്സിലേക്ക് ചട്ടമ്പി സ്വാമികൾ പിടിച്ചുയർത്തി : മുഖ്യമന്ത്രി | Pinarayi Vijayan

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് അതുല്യ സംഭാവനകൾ നൽകിയ ചട്ടമ്പി സ്വാമികളുടെ 169-ാം ജന്മദിനമാണിന്ന്. ജാതീയതയും ബ്രാഹ്മണ്യ ചിന്തകളും സമൂഹത്തിൽ ചെലുത്തിയ ദുഷ്പ്രവണതകളെ ശക്തിയുക്തം എതിർത്ത ചട്ടമ്പി സ്വാമികൾ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാൻ നിരന്തരം പ്രയത്നിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജാതി മേധാവിത്വത്തിനും ചൂഷണത്തിനുമെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു.അറിവും വിജ്ഞാനങ്ങളും മേൽജാതിക്കാരുടെ കുത്തകാവകാശമായി നിലനിന്ന ഒരു കാലഘട്ടത്തിൽ അധഃസ്ഥിത വിഭാഗങ്ങളെ വിജ്ഞാനത്തിൻ്റെ വിഹായസ്സിലേക്ക് പിടിച്ചുയർത്തുകയാണ് ചട്ടമ്പി സ്വാമികൾ ചെയ്തത്.

പുരാണേതിഹാസങ്ങൾ മാത്രമല്ല, വേദങ്ങളും പഠിക്കാൻ അധഃസ്ഥിതജാതിക്കാർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.കേരളീയ നവോത്ഥാനത്തിന്റെ ആശയലോകത്തെ കൂടുതൽ വിപുലീകരിച്ചും ശക്തമാക്കിയും മുന്നോട്ടു കൊണ്ടുപോവേണ്ട കാലഘട്ടമാണിത്. ചട്ടമ്പി സ്വാമികളുടെ സ്‌മരണകൾ അതിനുള്ള പ്രചോദനമാകട്ടെ. അദ്ദേഹത്തിൻ്റെ സ്‌മൃതിദിനത്തിൽ മഹത്തായ ആ പാരമ്പര്യത്തെ കൂടുതൽ ആർജ്ജവത്തോടെ ചേർത്തു നിർത്തുമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News