ഇംഗ്ലണ്ട് വനിതകളെ വീഴ്ത്തി 1-1ന് ഒപ്പം പിടിച്ച് ഇന്ത്യ | Smriti Mandhana

സ്മൃതി മന്ദാനയുടെ അർധ ശതകത്തിന്റെ മികവിൽ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 ജയിച്ച് ഇന്ത്യൻ വനിതകൾ. രണ്ടാം ട്വന്റി20യിലെ എട്ട് വിക്കറ്റ് ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ലേക്കും ഇന്ത്യ എത്തിച്ചു.

ഡെർബിയിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്തിയത് 142 റൺസ്. 54-5 എന്ന നിലയിൽ തകർന്നിടത്ത് നിന്നാണ് ഇംഗ്ലണ്ട് തിരികെ കയറിയത്. 37 പന്തിൽ നിന്ന് 51 റൺസ് അടിച്ചെടുത്ത ഫ്രെയ കെംപ് ആണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

ഇന്ത്യൻ ബൗളർമാരിൽ സ്‌നേഹ് റാണ മൂന്ന് വിക്കറ്റും രേണുക സിങ്ങും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്കായി മന്ദാനയും ഷഫലിയും ചേർന്ന് അർധ ശതക കൂട്ടുകെട്ട് ഉയർത്തി.

20 റൺസ് എടുത്ത് ഷഫലി മടങ്ങിയതിന് പിന്നാലെ ഹേമലതയും ക്രീസ് വിട്ടു. എന്നാൽ മന്ദാനയ്‌ക്കൊപ്പം പിടിച്ചു നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മറ്റ് അപകടങ്ങളിലേക്ക് വീഴാത് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു.

79 റൺസ് എടുത്ത് പുറത്താവാതെ നിന്ന മന്ദാനയാണ് കളിയിലെ താരം. 53 പന്തിൽ നിന്ന് 13 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു മന്ദാനയുടെ ഇന്നിങ്‌സ്. ഹർമൻപ്രീത് 22 പന്തിൽ നിന്ന് 29 റൺസോടെ പുറത്താവാതെ നിന്നു. വ്യാഴാഴ്ചയാണ് പരമ്പര വിജയിയെ നിർണയിക്കുന്ന മൂന്നാം ട്വന്റി20.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here