
എല്ലാ ടെലികോം സേവന ദാതാക്കളും 30 ദിവസത്തെ കാലാവധിയില്‍ മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് പ്ലാനുകള്‍ നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. ട്രായ് നിര്‍ദേശം വന്നതിനുപിന്നാലെ പ്രധാന ടെലികോം കമ്പനികള്‍ 30 ദിവസം കാലാവധിയുള്ള റീച്ചാര്‍ജ് പ്ലാനും എല്ലാ മാസവും ഒരേ രീതിയില്‍ പുതുക്കാവുന്ന റീച്ചാര്‍ജ് പ്ലാനും അവതരിപ്പിച്ചു.
ഇതുവരെ ഗുണഭോക്താവിന് പ്രതിമാസ റീച്ചാര്‍ജായി ലഭിച്ചിരുന്ന കാലാവധി 28 ദിവസമായിരുന്നു. ഈ രീതിയില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു വര്‍ഷം 13 മാസം റീച്ചാര്‍ജ് ചെയ്യേണ്ടി വരും.
ഇത് കൂടുതല്‍ പണം ഈടാക്കാനുള്ള കമ്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വിഷയത്തില്‍ ട്രായ് ഇടപെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here