ഈ യാത്ര കഴിയുമ്പോഴേക്കും കോണ്‍ഗ്രസ് ഉണ്ടാകുമോ?കോണ്‍ഗ്രസ്സിനെ ട്രോളി ബിജെപി നേതാവ് എന്‍ ഹരി|Social Media

രാഹുലിന്റ ഭാരത് ജോഡോ യാത്ര കഴിയുമ്പോഴേക്കും കോണ്‍ഗ്രസ് ഉണ്ടാകുമോ എന്ന ചോദ്യവുമായി ബിജെപി നേതാവ് എന്‍ ഹരി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരി കോണ്‍ഗ്രസ്സിനെ പരിഹസിച്ചത്.

തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ കാവിയടിച്ചത് പ്രവര്‍ത്തകരുടെ വികാരമാണെന്നും അത് മാറ്റണ്ട നാളെ എന്തായാലും മാറാനുള്ളതല്ലേയെന്നും കുറിപ്പില്‍ പറയുന്നു.

രാഹുലിന്റെ യാത്ര തുടങ്ങിയപ്പോഴെ ഗോവയില്‍ കോണ്‍ഗ്രസ് തീര്‍ന്നു കിട്ടി. അതേതായാലും നന്നായി, ഇനി അതുവഴി യാത്ര വേണ്ട- എന്‍ ഹരി പറയുന്നു.

Thrissur: ഡിസിസി ഓഫീസിന് കാവി പെയിന്റ്; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

തൃശൂരിലെ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിന് ബി ജെ പി പതാകയുടെ നിറം പെയിന്റ് ചെയ്തത് വിവാദത്തില്‍. കോണ്‍ഗ്രസ് പതാകയിലെ മൂന്ന് നിറത്തിന് പകരം ബി ജെ പി പതാകയിലെ കാവിയും പച്ചയുമാണ് ഡി സി സി ഓഫീസിന് അടിച്ചത്. ഒരു വിഭാഗം നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പി യിലേക്ക് പോകുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ യാണ് പാര്‍ട്ടി ഓഫീസിന് ബി ജെ പി നിറം അടിക്കാന്‍ ചില നേതാക്കള്‍ തയ്യാറായത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സ്വീകരണത്തിന് മുന്നോടിയായി പെയിന്റ് അടിച്ച് മോഡി പിടിപ്പിക്കുകയായിരുന്നു തൃശൂര്‍ ഡി സി സി ഓഫീസ്. കോണ്‍ഗ്രസ് പതാകയിലെ മൂന്ന് നിറങ്ങള്‍ ചുമരില്‍ അടിക്കാനായിരുന്നു തീരുമാനം. പക്ഷേ
പെയിന്റ് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പതാകക്ക് പകരം ബി ജെ പി പതാകയിലെ നിറങ്ങളായ കാവിയും പച്ചയുമായി. ഒറ്റ നോട്ടത്തില്‍ കാവിയടിച്ച ബി ജെ പി ഓഫീസായി മാറി കെ കരുണാകരന്റെ പേരിലുള്ള കരുണാകരന്‍ സപ്തതി സ്മാരക മന്ദിരമായ ഡി സി സി ഓഫീസ് . ഇതോടെയാണ് എതിര്‍പ്പുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയത്.

പൊതു തീരുമാനം ചില നേതാക്കള്‍ ബോധപൂര്‍വ്വം അട്ടിമറിച്ചുവെന്ന് വരെ ചിലര്‍ ആരോപിച്ചു. ഇതോടെ ഓഫീസിന്റെ കാവി നിറം മാറ്റാന്‍ നിര്‍ദ്ദേശം വന്നു. വേഗത്തില്‍ പെയിന്റ് മാറ്റി അടിക്കാകാനായിരുന്നു നിര്‍ദ്ദേശം. ഒറ്റ ദിവസം കൊണ്ട് ബി ജെ പി ഓഫീസായി മാറിയ ഡി സി സി ഓഫീസിനെ ത്രിവര്‍ണ്ണ നിറത്തിലാക്കാനുള്ള തീവ്രശ്രമത്തിലാണ് പെയിന്റിംഗ് തൊഴിലാളികള്‍. ഡി സി സി ഓഫീസ് പെയിന്റ് വിവാദം പാര്‍ട്ടികുളളില്‍ മുറുമുറുപ്പിന് കാരണമായി. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പി യിലേക്ക് പോകുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ ഇത്തരം വിവാദങ്ങള്‍ക്ക് ഒഴിവാക്കണമായിരുന്നു എന്ന നിലപാടുകാരാണ് ഒരു വിഭാഗം നേതാക്കള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News