ഇവിടെ ജോഡോ… അവിടെ ഛോഡോ…കോണ്‍ഗ്രസിന്‍റെ ദയനീയാവസ്ഥ പരാമര്‍ശിച്ച് ഡോ.ജോണ്‍ ബ്രിട്ടാസ് എം പി | Dr John Brittas MP

സ്ഥാനാർത്ഥികളായ ഘട്ടത്തിൽ എക്കാലത്തും കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് ഭരണഘടന തൊട്ട് രാഹുലിന് മുമ്പാകെ സത്യം ചെയ്തവരാണ് ഗോവ കോണ്‍ഗ്രസില്‍ നിന്നും ഇപ്പോള്‍ ബി ജെ പിയിലേക്ക് പോയിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.

ഇവിടെ ജോഡോ…അവിടെ ഛോഡോ…എന്നതാണ് അവസ്ഥ. നരേന്ദ്രമോദിയെ നേരിടാനാണെങ്കിൽ കോൺഗ്രസിന് വേണ്ടത് സംഘടനാ-ആശയ ദൃഢതയാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇവിടെ ജോഡോ…അവിടെ ഛോഡോ…
ഗോവയിൽ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ഇന്ന് ആഘോഷമായി ബിജെപിയിൽ ചേർന്നു.

സ്ഥാനാർത്ഥികളായ ഘട്ടത്തിൽ രാഹുലിന് മുമ്പാകെ, എക്കാലത്തും കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവരാണ്… പോരാത്തതിന് ഇവരെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി ഇതേ സത്യം ചെയ്യിച്ചു!

മാർച്ചും യാത്രയുമൊക്കെ നല്ലതുതന്നെ. നരേന്ദ്രമോദിയെ നേരിടാനാണെങ്കിൽ കോൺഗ്രസിന് വേണ്ടത് സംഘടനാ-ആശയ ദൃഢതയാണെന്ന് ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. നഖശിഖാന്തം എതിർത്തവർ ഗോവയിലേയ്ക്കൊന്ന് നോക്കണം….

ഗോവയിൽ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോൺഗ്രസ്‌ എം എൽ എമാർ. 11ൽ എട്ട് പേരും ബിജെപി പാളയത്തിലേക്ക്. പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ ഉൾപ്പെടെയുള്ളവരാണ് ബിജെപിയിലേക്ക് എത്തിയത്.നിയമസഭാ കക്ഷിയോഗം ചേർന്ന് പ്രമേയം പാസാക്കി ആയിരുന്നു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ലയിച്ചത്.

8 എംഎൽഎ പോയതോടെ കോൺഗ്രസിന് ഗോവയിൽ അവശേഷിക്കുന്നത് മൂന്ന് എംഎൽഎമാർ മാത്രം.തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കൂറുമാറില്ലെന്ന് ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ മുൻപ് രാഹുൽ ഗാന്ധി സമക്ഷം ഭരണഘടനയിൽ തൊട്ട് പ്രതിജ്ഞ ചെയ്തിരുന്നു.

2019 ജൂലൈയിൽ സമാനമായ നീക്കത്തിൽ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോയി.40 അംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന് 11ഉം ബിജെപിക്ക് 20ഉം എംഎൽഎമാരാണുള്ളത്.

കോൺഗ്രസിനെ ഉത്തേജിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയുള്ള എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here