ലീഗ് പ്രവർത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനം | KM Shaji

മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനം. ലീഗിനേയും നേതാക്കളേയും അപമാനിക്കും വിധത്തിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലും കെഎം ഷാജി പതിവായി പ്രസംഗിക്കുന്നുവെന്നാണ് നേതാക്കളുടെ വിമർശനം.

മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കൾ ഷാജിക്കെതിരെ വിമർശനം ഉന്നയിച്ചത്. കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളിൽ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നു.

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യം; KM ഷാജി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസത്തേക്ക് മാറ്റി

വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട്, ലീഗ് നേതാവ് കെ എം ഷാജി(KM Shaji) കോഴിക്കോട് വിജിലൻസ് കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നത് അടുത്തമാസം 10 ലേക്ക് മാറ്റി. രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് കെ എം ഷാജി വിജിലൻസ് കോടതിയെ സമീപിച്ചത് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെയും ഇഡിയുടെയും അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്, കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ തൊണ്ടി മൊതലായ പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് കെ. എം ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്.

ഷാജിയുടെ ഹർജി പരിഗണിച്ച കോടതി, കേസ് അടുത്ത മാസം പത്തിലേക്ക് മാറ്റി. ഷാജി ഹാജരാക്കിയ റസീപ്റ്റുകൾ വ്യാജമാണെന്നും ഇത് പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും വിജിലൻസ് ആവശ്യപ്പട്ടു. ഇത് പരിഗണിച്ചാണ് കോടതി, കേസ് അടുത്ത മാസം പത്തിലേയ്ക്ക് മാറ്റിയത്.

പണം വിട്ട് നൽകണമെന്ന ഷാജിയുടെ ആവശ്യത്തെ വിജിലൻസ് എതിർത്തു. തെരഞ്ഞെടുപ്പിന് ഒരു മണ്ഡലത്തിൽ ചെലവഴിക്കാവുന്നതിനേക്കാൾ, കൂടുതൽ പണമാണ് ഷാജിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു.

ഷാജിയെ രക്ഷിക്കാൻ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ലീഗ് നേതൃത്വം പറഞ്ഞിരുന്നു. 2021 ഏപ്രിൽ 12 ന് കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ അരക്കോടിയോളം രൂപ വിജിലൻസ് കണ്ടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News