അട്ടപ്പാടി മധു വധക്കേസ് ; കൂറുമാറിയ സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു | Madhu Case

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സൈലന്‍റ് വാലിയിലെ താത്കാലിക വാച്ചറായിരുന്നു സുനില്‍.

ഇന്നു വിസ്തരിച്ച രണ്ടു സാക്ഷികളും കൂറുമാറിയിരുന്നു . 29-ാം സാക്ഷി സുനില്‍, 31-ാം സാക്ഷി ദീപു എന്നിവരാണ് മൊഴിമാറ്റിപ്പറഞ്ഞത്. തെളിവായി കാണിച്ച ദൃശ്യങ്ങള്‍ കാണുന്നില്ലെന്നു പറഞ്ഞ സാക്ഷി സുനിലിനെ കോടതി നിര്‍ദേശപ്രകാരം കണ്ണുപരിശോധനക്ക് വിധേയനാക്കുന്നു.

അട്ടപ്പാടി മധു കേസ് ; ഇന്നു വിസ്തരിച്ച രണ്ടു സാക്ഷികളും കൂറുമാറി

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍(Attappadi Madhu Case) ഇന്നു വിസ്തരിച്ച രണ്ടു സാക്ഷികളും കൂറുമാറി. 29-ാം സാക്ഷി സുനില്‍, 31-ാം സാക്ഷി ദീപു എന്നിവരാണ് മൊഴിമാറ്റിപ്പറഞ്ഞത്. തെളിവായി കാണിച്ച ദൃശ്യങ്ങള്‍ കാണുന്നില്ലെന്നു പറഞ്ഞ സാക്ഷി സുനിലിന്റെ കണ്ണുപരിശോധിയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

29-ാം സാക്ഷി സുനില്‍, 31-ാം സാക്ഷി ദീപു എന്നിവരെയാണ് വിസ്തരിച്ചത്. 30-ാം സാക്ഷി താജുദ്ദീന്‍ നേരത്തേ മരിച്ചുപോയിരുന്നു. വിസ്തരിച്ച രണ്ട സാക്ഷികളും മൊഴി മാറ്റിപ്പറഞ്ഞു. പ്രതികള്‍ മധുവിനെ മര്‍ദ്ദിയ്ക്കുന്നതും കൊണ്ടുവരുന്നതും നോക്കിനിന്നയാളാണ് സുനില്‍കുമാര്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി കോടതിയില്‍ കാണിച്ചെങ്കിലും കാണുന്നില്ലെന്നായിരുന്നു സുനില്‍ പറഞ്ഞത്.

തുടര്‍ന്ന് കണ്ണുപരിശോധിയ്ക്കാന്‍ കോടതി ഉത്തരവിട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് കണ്ണു പരിശോധിച്ചു. കഴിഞ്ഞ ദിവസം വിസ്തരിച്ച നാലുപേരില്‍ രണ്ടുപേരും കൂറുമാറിയിരുന്നു. മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ കോടതിയിലാണ് വിസ്താരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel