ജലീലിനെതിരെ വ്യാജവാര്‍ത്ത നല്‍കിയ സംഭവം ; കോടതിയില്‍ മാപ്പുപറഞ്ഞ് അഭിഭാഷകന്‍

കെ ടി ജലീലിനെതിരായ കേസിൽ എഫ്‌ഐആർ എടുക്കാൻ കോടതി ഉത്തരവിട്ടെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റായ പ്രസ്താവന നടത്തിയ പരാതിക്കാരനായ അഭിഭാഷകൻ ജി എസ് മണി കോടതിയിൽ മാപ്പ് പറഞ്ഞു.തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ തെറ്റ് തിരുത്താനും ഖേദം പ്രകടിപ്പിക്കാനും കോടതി ഉത്തരവിട്ടു.

അഭിഭാഷകൻ മണിയുടെ വാക്ക് വിശ്വസിച്ച് വാർത്ത നൽകിയ കൈരളിയും വാർത്ത നൽകിയെങ്കിലും വസ്തുതാ വിരുദ്ധമെന്ന് കണ്ട് യാഥാർത്ഥ്യം വാർത്തയാക്കി നൽകിയിരുന്നു.കെടി ജലീലിനെതിരായ കേസിൽ 16ന് വിധി പറയും.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കെടി ജലീലിനെതിരെ എഫ്‌ഐആർ എടുക്കാർ ഉത്തരവിട്ടിട്ടില്ലെന്നും, ഉത്തരവിടാനായി ഹർജി മാറ്റുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയ കോടതി തെറ്റായ വാർത്തകൾ നൽകിയതിന് മാധ്യമങ്ങൾക്ക് താക്കീത് നൽകി. ഉത്തരവ് കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും കോടതിയെ പരാമർശിച്ച് വ്യാജവാർത്തകൾ നൽകിയാൽ നടപടി നേരിടേണ്ടി വരുമെന്നും വാക്കാൽ പരാമർശിച്ചു.

അതേസമയം കെ ടി ജലീലിനെതിരെ പരാതി നൽകിയ അഭിഭാഷകൻ ജി എസ് മണി എഫ്‌ഐആർ എടുക്കാൻ ഉത്തരവിട്ടെന്ന് മാധ്യങ്ങൾക്ക് വാർത്ത നൽകിയതിൽ കോടതിയിൽ മാപ്പ് പറഞ്ഞു.അഭിഭാഷകൻ ജി എസ് മണിയുടെ പ്രസ്താവന കണക്കിലെടുത്തായിരുന്നു മാധ്യമങ്ങൾ വാർത്ത നൽകിയത്.

തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ വാർത്ത തിരുത്തി നൽകണമെന്നും അതിന്റെ പകർപ്പ് 16ന് ഉച്ചക്ക് 2.30ന് മുന്നേ കോടതിയിൽ ഹാജരാക്കണമെന്നും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജിത് സിംഗ് ജസ്പാൽ ഉത്തരവിട്ടു.കെടി ജലീലിനെതിരായ കേസിലും വിധി പറയുന്നത് 16ലേക്ക് മാറ്റിയിട്ടുണ്ട്.

പരാതിക്കാരനായ അഭിഭാഷകനെ വിശ്വാസത്തിലെടുത്തായിരുന്നു മാധ്യമങ്ങൾ വാർത്ത നൽകിയത്. അതേ സമയം ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാർത്തയുടെ സത്യാവസ്ഥ മനസിലാക്കിതോടെ കൈരളി ന്യൂസ് കഴിഞ്ഞ ദിവസം തന്നെ വാർത്ത് തിരുത്തിനൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News