BCCI കേസ്: സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ആശ്വാസം

ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ്ഷായ്ക്കും ആശ്വാസം. ബി സി സി ഐയിലെ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതിയുടെ അംഗീകാരം. സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ്ഷായ്ക്കും ഒരു തവണ കൂടി മത്സരിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേ താണ് തീരുമാനം

തുടർച്ചയായി 3 തവണ ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ ഭാരവാഹിത്വം വഹിക്കാൻ കഴിയില്ലെന്ന ചട്ടത്തിൽ ഇളവ് വേണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. ക്രിക്കറ്റ് ബോർഡിലെ സംസ്ഥാന ഭാരവാഹിത്വവും ബിസിസിഐ പദവിയും കൂടി കണക്കിലെടുക്കുമ്പോൾ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും 9 വർഷം കാലാവധി പൂർത്തിയായി.

ഈ സാഹചര്യത്തിലാണ് ഭരണഘടനാ ഭേദഗതി ആവശ്യവുമായി സംഘടന കോടതിയെ സമീപിച്ചത്. നിലവിലെ ഭരണഘടന പ്രകാരം ബി.സി.സി.ഐയിലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലും തുടർച്ചയായി രണ്ട് തവണ ഭാരവാഹികളായവർ അടുത്ത മൂന്ന് വർഷത്തേക്ക് പദവികൾ വഹിക്കാൻ പാടില്ല എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥയ്ക്കാണ് പുതിയ ദേദഗതിയിലൂടെ മാറ്റം വരുന്നത്.

ബിസിസിഐ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും ജയ്ഷാക്കും സുപ്രീം കോടതി അനുമതി നൽകി. ബി.സി.സി.ഐയിലും ക്രിക്കറ്റ് അസോസിയേഷനിലും വഹിക്കുന്ന ഭാരവാഹിത്വം വെവ്വേറെയായി പരിഗണിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

ഗാംഗുലിയുടെയും ജയ് ഷായുടെയും മൂന്ന് വർഷത്തെ കാലാവധി അവസാനിക്കാനിരിക്കെയാണ് കോടതിയുടെ നടപടി. ജയ്ഷാ ബിസിസിഐയുടെ ഗുജറാത്തിലെ സംസ്ഥാന അസോസിയേഷനെ പ്രതിനിധീകരിച്ചും ഗാംഗുലി ബംഗാളിനെ പ്രതിനീധികരിച്ചുമാണ് ഭരണനേതൃത്വത്തിൽ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News