ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു | Kannur

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു.മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗസ്നേഹികളുടെയും സഹകരണത്തോടെയാണ് പയ്യാമ്പലത്ത് വാക്സിനേഷൻ ആരംഭിച്ചത്.

അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള അനുമതിക്കായി സുപ്രീം കോടതിയിൽ നിലവിലുള്ള ഹർജിയിൽ കക്ഷി ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു.

പേവിഷ ബാധ നിർമാർജനത്തിന്റെ ഭാഗമായാണ് കണ്ണൂരിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചത്.പയ്യാമ്പലം പാർക്കിന് സമീപം തെരുവ് നായകളെ പിടികൂടി വാക്സിനേഷൻ നൽകി.കണ്ണൂർ ജില്ലാ പഞ്ചായത്ത് പി പി ദിവ്യ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം നൽകി.

മൃഗസംരക്ഷണ വകുപ്പിന്റെയും,മൃഗസ്‌നേഹികളുടെയും സഹകരണത്തോടെയാണ് വാക്സിനേഷൻ ആരംഭിച്ചത്.തെരുവു നായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാരമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

സുപ്രീം കോടതിയിലുള്ള കേസിൽ കക്ഷി ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.വാക്സിനേഷനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൂടുതൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കും.വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാനും തദ്ദേശ സ്ഥാപനമേധാവികളുടെ യോഗം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News