മധു വധക്കേസ് ; കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തിക്ക് കുഴപ്പമില്ലെന്ന് റിപ്പോർട്ട് | Palakkad

പാലക്കാട് അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തിക്ക് കുഴപ്പമില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. തെളിവായി കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് 31-ാം സാക്ഷിയായ സുനിൽ കുമാറിന്റെ കാഴ്ച പരിശോധിച്ചത്.

നാടകീയ രംഗങ്ങൾക്കാണ് മധു വധക്കേസിലെ വിചാരണയ്ക്കിടെ കോടതി സാക്ഷിയായത്. ഇന്നു വിസ്തരിച്ച രണ്ടു സാക്ഷികളും മൊഴിമാറ്റി പറഞ്ഞു. 31-ാം സാക്ഷി സുനിൽകുമാർ മധുവിനെ മർദ്ദിക്കുമ്പോൾ നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ കാണാനാവുന്നില്ലെന്ന് കോടതിയിൽ പറഞ്ഞു. തുടർന്നാണ് കണ്ണ് പരിശോധിയ്ക്കാൻ കോടതി ഉത്തരവിട്ടത്.

പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന പരിശോധനയിൽ കണ്ണിന് കുഴപ്പമില്ലെന്ന് കണ്ടെത്തി. പരിശോധനാ ഫലം നാളെ കോടതിയിൽ ഹാജരാക്കും. സൈലന്റ് വാലിയിൽ വനം വകുപ്പിലെ താൽക്കാലിക വാച്ചറായ സുനിൽ കുമാറിനെ മൊഴിമാറ്റിയതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. കൂറുമാറിയ മറ്റു മൂന്നു വാച്ചർമാരെ നേരത്തേ പിരിച്ചു വിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News