മണ്ഡല-മകരവിളക്ക് മഹോൽസവം ; ഒരുക്കങ്ങൾ പൂർത്തിയാക്കാൻ തീരുമാനം | Sabarimala

ശബരിമല മണ്ഡല-മകരവിളക്ക് മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം.ഓരോ വകുപ്പും പൂർത്തിയാക്കേണ്ട പ്രവൃത്തികൾ അടിയന്തരമായി തീർപ്പാക്കാനും യോഗത്തിൽ തീരുമാനമായി.ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

കോവിഡ് സാഹചര്യമൂലം കഴിഞ്ഞ രണ്ട് വർഷത്തെ മണ്ഡല മകരവിളക് മഹോൽസവങ്ങളും കർശന നിയന്ത്രണങ്ങളോടെയായിരുന്നു.നിയന്ത്രണങ്ങൾ മാറിയതോടെ മുൻ കാലങ്ങളിലെക്കാൾ മെച്ചപ്പെട്ട നിലയിൽ മണ്ഡല മകരവിളക്ക് മഹോൽസവം നടത്താൻ എല്ലാ വകുപ്പുകളും കൂട്ടായി ശ്രമിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

ദർശനത്തിനുള്ള ബുക്കിങ്ങ് വെർച്വൽ ക്യൂ മുഖേനയാണ് നടപ്പാക്കുക. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലായിരിക്കും മഹോത്സവം നടക്കുക.വകുപ്പുകൾ പൂർത്തിയാക്കേണ്ട പ്രവൃത്തികൾ അടിയന്തരമായി തീർപ്പാക്കാനും യോഗത്തിൽ തീരുമാനമായി.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ മന്ത്രിമാരും കലക്ടർമാരും, ജില്ലാ പൊലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News