പോ​ൽ-​ആ​പ്പി​ൽ സുരക്ഷ ഉറപ്പാക്കി ; പൊ​ല്ലാ​പ്പി​ല്ലാ​തെ പോ​യി​വ​ന്ന് വീ​ട്ടു​കാ​ർ | Police

ഓണാവധിക്ക് വീട് പൂട്ടി യാത്ര പോവുന്നവർ അക്കാര്യം പോലീസിൻറെ മൊബൈൽ ആപ്പ് വഴി അറിയിക്കണമെന്ന നിർദ്ദേശത്തിന് മികച്ച പ്രതികരണം.

സെപ്റ്റംബർ അഞ്ച് മുതൽ 13 വരെയുളള കാലയളവിൽ 1329 പേരാണ് സംസ്ഥാനത്ത് പോലീസിൻറെ മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് വഴി തങ്ങൾ വീടുപൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇക്കാലയളവിൽ 317 പേർ ഈ സേവനം വിനിയോഗിച്ചു.

എറണാകുളം ജില്ലയിൽ 164 പേരും തൃശൂരിൽ 131 പേരും തങ്ങൾ വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിൻറെ മൊബൈൽ ആപ്പ് വഴി അറിയിക്കുകയുണ്ടായി. കോഴിക്കോട് 129 പേരും കൊല്ലത്ത് 89 പേരും കണ്ണൂരിൽ 87 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.

ഓണാവധി കഴിഞ്ഞെങ്കിലും വീടുപൂട്ടി യാത്രപോകുന്നവർക്ക് ആ വിവരം പോലീസിൻറെ മൊബൈൽ ആപ്പ് വഴി അറിയിക്കാൻ തുടർന്നും സൗകര്യമുണ്ടാകും.

ഇതിനായി പോൽ-ആപ്പ് എന്ന മൊബൈൽ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തതിനുശേഷമാണ് ആവശ്യമായ വിവരങ്ങൾ നൽകേണ്ടത്. പൂട്ടിക്കിടക്കുന്ന വീടിന് സമീപം അധിക സുരക്ഷ ഒരുക്കാനും പട്രോളിംഗ് ശക്തിപ്പെടുത്താനും ഇതുവഴി സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here