Alappuzha കാപികോ റിസോര്‍ട്ട് നാളെ പൊളിക്കും

ആലപ്പുഴ പാണാവള്ളി നെടിയതുരുത്തിലെ നിയമവിരുദ്ധമായി നിർമിച്ച കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് നടപടി തുടങ്ങുക.

കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ എത്തി റിസോർട്ട് ഏറ്റെടുത്തിരുന്നു.ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ സ്ഥലത്തെത്തി സർക്കാർ വക ഭൂമി എന്നെഴുതിയ ബോർഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിന് പട്ടയമുള്ളതിൻറെ ബാക്കി വരുന്ന രണ്ടു ഹെക്ടറിൽ അധികം സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്.

റിസോർട്ട് പൊളിക്കാൻ 2020 ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പൊളിച്ചു നീക്കുന്നതിന്റെ ചെലവുകൾ ഉടമകൾ തന്നെ വഹിക്കണം.റിസോർട്ട് പൊളിച്ചതിനു ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങൾ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ആറു മാസത്തിനുള്ളിൽ നീക്കം ചെയ്യും.

റിസോർട്ടിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശാദാംശങ്ങൾ ഉൾപ്പെടുത്തി വീഡിയോ മഹസർ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News