KPCC പട്ടികയിൽ തർക്കം രൂക്ഷം ; പ്രഥമ ജനറൽ ബോഡി യോഗം ഇന്ന്

കെ പി സി സി (kpcc) പട്ടികയിൽ തർക്കം രൂക്ഷമാകുന്നതിനിടെ പ്രഥമ ജനറൽ ബോഡി യോഗം ഇന്ന്. കെ.സുധാകരനെ വീണ്ടും കെപിസിസി അധ്യക്ഷനാക്കാൻ നേതാക്കൾ തമ്മിൽ ധാരണ. പട്ടികയിൽ തഴയപ്പെട്ടവർ പരാതിയുമായി രാഹുലിൻ്റെ മുന്നിലേക്ക്.

ജോഡോ യാത്രക്കിടയിൽ ചേരിതിരിഞ്ഞ് നേതാക്കൾ. അതേസമയം പുതിയ എഐസിസി അധ്യക്ഷൻറെ പേര് സോണിയാ ഗാന്ധി തന്നെ നാമനിർദേശം ചെയ്യണമെന്ന പ്രമേയവും ഇന്ന് ചർച്ചയിൽ വരുമെന്ന് സൂചന.

310 അംഗ പട്ടിക. നേരത്തെയുള്ള ലിസ്റ്റിൽ നിന്ന് പലരും പുറത്തായി.തലസ്ഥാനത്തെ നാല് കെപിസിസി ഭാരവാഹികൾക്ക് പോലും ഇടം കിട്ടിയില്ല. രാഹുൽ ഗാന്ധി കേരളത്തിൽ ഉള്ളപ്പോൾ പൊട്ടിത്തെറിയില്ലാതെ പ്രശ്‌നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിലെ ആഭ്യന്തര കലഹങ്ങൾക്കിടയിൽ പട്ടികാ വിവാദവും പാർട്ടിക്ക് തലവേദനയാകുമോ ?

നേതാക്കൾ തമ്മിലുള്ള സമവായം, 285 ബ്ലോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലമെന്ററി പാർട്ടി പ്രതിനിധികളുമടക്കം 310 അംഗ പട്ടിക. നേരത്തെയുള്ള ലിസ്റ്റിൽ നിന്ന് പലരും പുറത്തായി. തലസ്ഥാനത്തെ നാല് കെപിസിസി ഭാരവാഹികൾക്ക് പോലും ഇടം കിട്ടിയില്ല. പക്ഷെ രാഹുൽ ഗാന്ധി കേരളത്തിൽ ഉള്ളപ്പോൾ പൊട്ടിത്തെറിയില്ലാതെ പ്രശ്‌നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

ഇന്ന് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ പട്ടിക അംഗീകരിക്കും. പിന്നാലെ പുതിയ അധ്യക്ഷനെ നിശ്ചയിക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം പാസ്സാക്കും. കെ.സുധാകരന് പദവിയിൽ തുടരാൻ അവസരം നൽകാനാണ് നേതാക്കൾ തമ്മിലുള്ള ധാരണ. ഇതിന് എഐസിസി അംഗീകാരം നൽകുന്നതോടെ കെ.സുധാകരനെ കെപിസിസി അധ്യനായി പ്രഖ്യാപിക്കും.

പക്ഷെ നേതാക്കൾ തമ്മിലുണ്ടാക്കിയ ധാരണയിൽ അവസരം നഷ്ടപ്പെട്ട അതൃപ്തർ പ്രതിഷേധത്തിലാണ്. പട്ടിക അന്തിമമായിട്ടും പ്രഖ്യാപിക്കാതെ വൈകിച്ചതും പൊട്ടിത്തെറി ഒഴിവാക്കാൻ തന്നെ. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിലെ ആഭ്യന്തര കലഹങ്ങൾക്കിടയിൽ പട്ടികാ വിവാദവും പാർട്ടിക്ക് തലവേദനയാകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel