ജോഡോ യാത്ര ; സ്വീകരണത്തിനിടെ UDF ജില്ലാ ചെയർമാനെ റോഡിലിട്ട് ചവിട്ടി

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സ്വീകരണത്തിനിടെ യുഡിഎഫ് ജില്ലാ ചെയർമാനും ജാഥയുടെ ജില്ലാ കോർഡിനേറ്ററുമായ കെ സി രാജനെ റോഡിലിട്ട് ചവിട്ടി.4000 രൂപയും ആധാർ കാർഡ് അടക്കം രേഖകളും അടങ്ങിയ പേഴ്സും മോഷണം പോയി.ഇക്കാര്യം ചൂണ്ടിക്കാട്ടി മകൻ എഫ്ബി പോസ്റ്റിട്ടു.

രാഹുൽഗാന്ധിയുടെ പദയാത്രയെ പാരിപ്പള്ളി മുക്കടയിൽ കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നതിനിടെയാണ് സംഭവം.
ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് എന്നിവർക്കൊപ്പമാണ് മുൻ ഡിസിസി പ്രസിഡന്റുകൂടിയായ കെ സി രാജൻ കെപിസിസിയുടെയും ഡിസിസിയുടെയും പാസ് ഉൾപ്പെടെ ധരിച്ച് രാഹുലിനെ സ്വീകരിക്കാൻ കാത്തുനിന്നത്.

രാഹുൽ എത്തിയതോടെ നേതാക്കളും പ്രവർത്തകരും തിരക്ക് കൂട്ടി.സുരക്ഷാ ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടെ കെ സി രാജൻ താഴെ വീണു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്‌ കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങി നേതാക്കളെല്ലാം രാഹുലിനൊപ്പം മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

കെ സി രാജൻ റോഡിൽ വീണെങ്കിലും ഈ നേതാക്കളോ ഒപ്പമുണ്ടായിരുന്നവരൊ ഡിസിസി ഭാരവാഹികളൊ തിരിഞ്ഞ് നോക്കിയില്ല.ഇതിനിടെ കെ സി രാജനെ മൂന്നു നാലുപേർ ചവിട്ടി. ഷർട്ടും മുണ്ടും പോക്കറ്റും കീറി. ഇതിനിടയിൽ പേഴ്സുമായി ആരോ മുങ്ങി.

മൊബൈൽ ഫോൺ കൈയിലുണ്ടായിരുന്നതിനാൽ അത് നഷ്ടപെട്ടില്ല.വീഴ്ചയിൽ കൈമുട്ടിന് പരിക്കേറ്റ കെ സി രാജൻ സ്വയം എഴുന്നേറ്റ് കുറച്ചുനേരം അവിടെയിരുന്നശേഷം പദയാത്ര മതിയാക്കി കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങി.

കഴിഞ്ഞ ഒരു മാസമായി രാവെന്നോ പകലെന്നോ ഇല്ലാതെ ഈ യാത്രയുടെ വിജയത്തിന് വേണ്ടി അക്ഷീണം പരിശ്രമിച്ച ഈ മനുഷ്യൻ എത്രയും വേഗം സുഖം ആർജിക്കട്ടെയെന്ന് രാഹുലിനൊപ്പം നിൽക്കാനുള്ള ഓട്ടത്തിനിടെ അച്ഛനെ മറന്ന നേതാക്കളെ പരോക്ഷമായി വിമർശിച്ച് കെ സി രാജന്റെ മകൻ ആർ എസ് അരുൺ ഫേസ്ബുക്ക് പോസ്റ്റിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News