CPIM പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കമാകും.രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം യോഗം വിലയിരുത്തും.

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ വാരണാസി ജില്ലാ കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കിയിരുന്നു.1991ലെ ആരാധനാലയ നിയമത്തിന്‍റെ ഉദ്ദേശശുദ്ധിക്ക് വിരുദ്ധമായതാണ് വിധിയെന്നായിരുന്നു പ്രസ്താവന.

നിലവിലത്തെ സാഹചര്യത്തില്‍ ഗ്യാന്‍വാപി, ഖുതബ് മിനാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്‌തേക്കും.ഇതിന് പുറമേ ട്രേഡ് യൂണിയന്‍ രംഗത്തെ കടമകളെ കുറിച്ചുള്ള രേഖയുടെ ചര്‍ച്ചയാണ് മറ്റൊരു പ്രധാന അജണ്ട.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel