മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ്.സി ഷെരീഫിനെ നേരിടും | Europa League

യൂറോപ്പ ലീഗ് ഫുട്ബോളിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി ഷെരീഫിനെ നേരിടും. രാത്രി 10:15 നാണ് മത്സരം.

മൊണാക്കോ, എ എസ് റോമ, റയൽ ബെറ്റിസ്, റയൽ സോസിദാദ് ടീമുകൾക്കും ഇന്ന് മത്സരം ഉണ്ട്. ഗ്രൂപ്പ് ഇയിൽ സ്പാനിഷ് ക്ലബ്ബ് റയൽ സോസിദാദിനോട് തോറ്റ മാഞ്ചസ്റ്റർ യുണെറ്റഡിന് എതിരാളി മൊൾഡോവൻ ക്ലബ്ബ് എഫ് സി ഷെരീഫാണ്.

ഷെരീഫിന്റെ തട്ടകമായ സിംബ്രു സ്റ്റേഡിയത്തിൽ രാത്രി 10:15 നാണ് മത്സരം. ആന്റണിയും റാഷ്ഫോർഡും കസമിറോയും റൊണാൾഡോയും അടങ്ങിയ റെഡ് ഡെവിൾസ് വൻ ജയം കൊതിച്ചാണ് എവേ പോരിന് ഇറങ്ങുന്നത്. എറിക് ടെൻ ഹാഗെന്ന കോച്ചിൽ ആരാധകർക്കും വിശ്വാസം ഏറെയുണ്ട്.

സൈപ്രസ് ക്ലബ്ബായ ഒമോണിയ എഫ് സി യെ പരാജയപ്പെടുത്തിയ ഷെരീഫാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത്. ഫ്രഞ്ച് ക്ലബ്ബ് എഎസ് മൊണാക്കോ ഹംഗേറിയൻ ക്ളബ്ബായ ഫെറങ്ക് വാറോസി ടി.സിയെ നേരിടും. മൊണാക്കോയുടെ ഹോം ഗ്രൌണ്ടിലാണ് മത്സരം.

സ്പാനിഷ് ക്ലബ്ബ് റയൽബെറ്റിസ് ബൾഗേറിയൻ ക്ലബ്ബായ ലുഡോഗോറെറ്റ്സ് റസ്ഗാർഡുമായി പോരടിക്കും. രാത്രി 12:30 ന് ബെറ്റിസിന്റെ തട്ടകമായ ബെനിറ്റോവില്ലാമരിൻ സ്റ്റേഡിയത്തിലാണ് മത്സരം. റെന്നസ് ഫെനർബാഷെയെയും എഎസ് റോമ ഫിൻലണ്ട് ക്ലബ്ബായ എച്ച്.ജെ.കെ യെയും ലാസിയോ മിഡ്ട്ടിലാൻഡിനെയും മാൽമോ ബെൽജിയൻ ക്ലബ്ബ് യൂണിയൻ സെയിൻറ് ഗില്ലായിസിനെയും നേരിടും.

ഫെയ്നൂർദ്ദിന് എസ്.കെ സ്‌റ്റം ഗ്രാസും നാന്റസിന് ക്വാരബാഗ് എഫ്.കെയും റയൽ സോസിഡാഡിന് ഒമോണിയയുമാണ് എതിരാളികൾ. ഒളിമ്പ്യാക്കോസ്, സൂറിച്ച് ഡയനാമോകീവ് ടീമുകൾക്കും മത്സരം ഉണ്ട്. ഇന്ന് ആകെ 15 മത്സരങ്ങളാണ് അരങ്ങേറുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News