ചരിത്രമെഴുതി വിനേഷ് ഫോഗട്ട് ; ലോകചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡലുകള്‍ | Vinesh Phogat

സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതോടെ ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമെന്ന നേട്ടം സ്വന്തമാക്കി വിനേഷ് ഫോഗട്ട്.

ബുധനാഴ്ച നടന്ന വനിതകളുടെ 53 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ യൂറോപ്യൻ ചാമ്പ്യൻ സ്വീഡന്റെ എമ്മ മാലംഗ്രെനിനെ പരാജയപ്പെടുത്തിയാണ് (8-0) 28-കാരി വിനേഷ് വെങ്കല മെഡൽ സ്വന്തമാക്കിയത്.

എമ്മയ്‌ക്കെതിരേ ആധികാരികമായിരുന്നു വിനേഷിന്റെ വിജയം.നേരത്തെ 2019-ലായിരുന്നു വിനേഷിന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേട്ടം.

ഉത്തപ്പ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

റോബിൻ ഉത്തപ്പ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2007 ൽ ട്വന്റി-ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു പാതി മലയാളി കൂടിയായ ഉത്തപ്പ.ഹോക്കി അമ്പയറായിരുന്ന അച്ഛന്റെ മകൻ അതേ കളിയിലേക്ക് ആദ്യമിറങ്ങി.

അച്ഛന്റെ സ്വാധീനത്തിൽ ഹോക്കിയിലെ യാത്ര സുഗമമായിരുന്നു. എന്നാൽ സ്വന്തമായി എന്തെങ്കിലും നേടണം എന്ന് ആഗ്രഹിച്ച ഉത്തപ്പ ക്രിക്കറ്റിലേക്ക് ചുവടുമാറ്റി. കർണാടകയ്ക്ക് വേണ്ടി ബാറ്റെന്തി തുടങ്ങിയ ഉത്തപ്പ 2006 ൽ ഇഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കട്ടിൽ അരങ്ങേറ്റം കുറിച്ചു.

2007 ൽ ടി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ നിർണ്ണായകപ്രകടനമാണ് കരിയറിൽ റോബിൻ ഉത്തപ്പയുടെ മികവിന്റെ സാക്ഷ്യം. ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യ പാക് പോരാട്ടം ബോൾ ഔട്ടിലേക്ക് നീങ്ങിയപ്പോൾ ഉത്തപ്പ സ്റ്റമ്പേടുത്തും ഉത്തപ്പ തരമായി. ഓസ്‌ട്രേലിയയെ ഞെട്ടിച്ച വോക്കിങ് ഷോട്ട് ഉൾപ്പെടെ അവിസ്മരണീയ പ്രകടനങ്ങൾ നിരവധി ഉണ്ട് ഈ വലം കയ്യൻ ബാറ്റിസ്മാന്റെതായി.

46 ഏകദിന മത്സരങ്ങളിൽ നിന്ന് 934 രണ്സെടുത്ത ഉത്തപ്പ 13 t20 മത്സരങ്ങളിൽ നിന്ന് 249 റൻസുമെടുത്തു. 20 വർഷം നീണ്ട കരിയറിൽ ഐ പി ഏൽ മത്സരങ്ങളിലാണ് ഉത്തപ്പ കൂടുതൽ തിളങ്ങിയത്. ചെന്നൈ സൂപ്പർ കിങ്സിന്റെയും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും താരമായിരുന്ന ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗ് ഇരു ടീമുകൾക്കും വിജയത്തിലേക്കുള്ള വഴി തെളിച്ചു.

205 ഐ പി ഏൽ മത്സരങ്ങളിൽ നിന്ന് 4952 റൺസാണ് സമ്പാദ്യം. 2015 ൽ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചു. എല്ലാത്തിനും ശുഭകരമായ ഒരു പര്യവസാനം വേണമെന്ന് ട്വിറ്റെരിൽ കുറിച്ച് ക്രിക്കറ്റ് എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുമ്പോൾ വിഖ്യാതമായ ആ വിജയഘോഷം ആരാധകർ മറക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News