കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട. 2.5 കോടി രൂപ വിലമതിക്കുന്ന 4. 9 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഇൻ്റിഗോ വിമാനക്കമ്പനിയിലെ രണ്ടു ജീവനക്കാർ പിടിയിൽ .

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ നീക്കങ്ങളിൽ പൊളിഞ്ഞത് വൻ സ്വർണ്ണക്കടത്ത്. ഇൻ്റിഗോ വിമാനക്കമ്പനി ജീവനക്കാരുടെ സഹായത്തോടെ പുറത്തു കടത്താൻ ശ്രമിച്ച 4.9 കിലോ സ്വർണ്ണ മിശ്രിതമാണു എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

12 നു രാവിലെ ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ വന്ന യാത്രക്കാരൻ കൊണ്ടുവന്ന ലഗേജിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. ഈ ലഗേജ് കൈപ്പറ്റാൻ യാത്രക്കാരൻ എത്തിയില്ല.വയനാട് സ്വദേശിയുടെ പേരിലായിരുന്നു ലഗേജ്.

ലഗേജ് സംശയാസ്പദമായ രീതിയിൽ പുനഃപരിശോധനയ്ക്കായി കസ്റ്റംസ് മാറ്റിവച്ചു. ഇതിനിടെ, സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് പരിശോധിച്ചു.
തുടർന്നാണ് ഇൻ്റിഗോ വിമാന കമ്പനി സീനിയർ എക്സിക്യൂട്ടീവ് റാംപ് സൂപ്പർവൈസർ സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജൻറ് സാമിൽ എന്നിവരെ പിടികൂടിയത്.

സാജിദ് റഹ്മാന്റെ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയതോടെ ചോദ്യം ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ് . തുണിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു 2.5 കോടി രൂപ വിലമതിക്കുന്ന സ്വർണ മിശ്രിതം.കൂടുതൽ അന്വേഷണം നടക്കുകയാണെന്നു കസ്റ്റംസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News