Football: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തിളക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ(football) ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക്(Manchester City) ആവേശകരമായ ജയം. എത്തിഹാദ് സ്റ്റേഡിയത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം കളിയിലേക്ക് തിരിച്ചു വന്ന സിറ്റി എർലിങ് ഹാലൻഡിന്റെ മിന്നും ഗോളിൽ 2-1നാണ് വിജയം സ്വന്തമാക്കിയത്. 22 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നുള്ള 26-ാമത് ഗോളാണ് ഹാലൻഡ് നേടിയത്.

മാഞ്ചസ്റ്റർ സിറ്റിയിൽ ചേക്കേറിയ ശേഷം പഴയ ക്ലബ്ബിനെതിരെയുള്ള ഹാലണ്ടിന്റെ ആദ്യ മുഖാമുഖം കൂടിയായിരുന്നു ഇത്. മറ്റൊരു മത്സരത്തിൽ സാൽസ്ബർഗ് ചെൽസിയെ 1-1 ന് സമനിലയിൽ പൂട്ടി. റയൽ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ലെയ്പ്സിഗിനെയും , എം.എം.എൻ ത്രയത്തിന്റെ ഗോളിൽ പിഎസ്ജി കാൽ ഡസൻ ഗോളിന് ഇസ്രയേൽ ക്ലബ്ബ് മക്കാബി ഹൈഫയെയും തോൽപ്പിച്ചു.

എ.സി മിലാൻ 3 – 1 ന് ഡയനാമോ സാഗ്രെബിനെ വീഴ്ത്തിയപ്പോൾ യുവന്റസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബെൻഫിക്കയോട് തോൽവി വഴങ്ങി. റേഞ്ചേഴ്സ് നാപ്പോളിയോട് തോറ്റു. ഷഖ്തർ – സെൽറ്റിക് മത്സരവും കോപ്പൻഹേഗൻ – സെവിയ്യെ മത്സരവും സമനിലയിൽ അവസാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here