” കാലാവസ്ഥാ വ്യതിയാനം മാത്രമാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്ന് പറഞ്ഞിട്ടില്ല ” | P A Muhammad Riyas

കാലാവസ്ഥാ വ്യതിയാനം മാത്രമാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.കാരണങ്ങളിൽ ഒന്ന് കാലാവസ്ഥാ വ്യതിയാനം എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥയെ പ്രതിരോധിക്കുന്ന തരത്തിൽ റോഡ് നിർമ്മാണത്തെ കുറിച്ച് പഠനം ആരംഭിച്ചു. കേരളത്തിലെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന് കീഴിലല്ലെന്നും മന്ത്രി പറഞ്ഞു.

നാടിന്റെ വികസനത്തിന് വേണ്ടിയാണ് വിദേശയാത്ര നടത്തുന്നത്. മന്ത്രിമാർ ആവശ്യങ്ങൾക്കു വിദേശത്തു പോകുന്നത് തെറ്റല്ലെന്നും ഇടയ്ക്കിടയ്ക്ക് വിദേശത്തു പോയിക്കളയാം എന്നു കരുതുന്നവരല്ല ഇടത് മന്ത്രിമാരെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അധികാരത്തിലിരുന്ന പതിനഞ്ചു മാസത്തിനിടെ ഒരു തവണ മാത്രമാണ് താൻ വിദേശത്തു പോയതെന്നും അദ്ദേഹം പറഞ്ഞു.

‘ഏറ്റവും കൂടുതൽ വിദേശയാത്ര നടത്താൻ നിർബന്ധിക്കപ്പെടുന്നത് ടൂറിസം മന്ത്രിയാണ്. 15 മാസത്തിനിടെ യുഎഇയിൽ മാത്രമാണ് പോയത്. മൂന്നു നാലു സ്ഥലത്ത് പോകേണ്ടതുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ പറ്റിയില്ല. ഫ്രാൻസിൽ ഇന്റർനാഷണൽ ആൻഡ് ഫ്രഞ്ച് ട്രാവൽ മാർട്ട് നടക്കുകയാണ്. അതിൽ ടൂറിസം വകുപ്പു മന്ത്രിയും സംഘവും പങ്കെടുക്കേണ്ടതുണ്ട്. ഫ്രാൻസുമായി നമുക്ക് ഒരുപാട് സാംസ്‌കാരിക വിനിമയങ്ങളുണ്ട്. 2017ലെ കണക്കുപ്രകാരം ഫ്രാൻസിൽനിന്ന് 97000 പേർ കേരളത്തിലെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ട്രാവർ മാർട്ടിൽ പങ്കെടുക്കുന്നത് ഉത്തരവാദിത്വമായി കാണുന്നു.’ – റിയാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News