Congress: ഗോവയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്; നെഞ്ചിടിപ്പോടെ മഹാരാഷ്ട്ര

ഗോവ(goa)യിൽ മുൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ള എട്ട് കോൺഗ്രസ്(congress) എം.എൽ.എമാർ ബി.ജെ.പി(bjp)യിൽ ചേർന്നതോടെ മഹാരാഷ്ട്രയിലെ കോൺഗ്രസ് വൃത്തങ്ങൾക്ക് നെഞ്ചിടിപ്പ് കൂടി. വരും നാളുകളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് മൈക്കിൾ ലോബോയുടെ മുന്നറിയിപ്പ്.

മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമായി നിലനിൽക്കുമ്പോഴാണ് ലോബോയുടെ വാക്കുകൾ കേന്ദ്ര നേതൃത്വത്തിന് വെല്ലുവിളിയാകുന്നത് ഗോവയിൽ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കോൺഗ്രസ് എം.എൽ.എമാർ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.

മുതിർന്ന നേതാക്കളായ ദിഗംബർ കാമത്തും മൈക്കിൾ ലോബോയും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. പാർട്ടിയിലെ മൂന്നിൽ രണ്ട് എം.എൽ.എമാരും പാർട്ടി വിട്ടതോടെ ഇവർക്ക് കൂറുമാറ്റത്തിന്റെ കുരുക്കുണ്ടാവില്ല.

കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് മൈക്കിൾ ലോബോ മാധ്യമങ്ങളോട് സംസാരിക്കവെ വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ അശോക് ചവാൻ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ആടി നിൽക്കുകയാണെന്ന അഭ്യൂഹം നിലനിൽക്കുമ്പോഴാണ് ലോബോയുടെ വാക്കുകൾ രാഹുൽ ഗാന്ധിക്ക് വെല്ലുവിളിയാകുന്നത്

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഭാരത് ജോഡോ യാത്ര നടക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് ഗോവയിലെ കൊഴിഞ്ഞു പോക്ക്. രാജ്യവ്യാപകമായി ‘കോൺഗ്രസ് ചോഡോ’ (കോൺഗ്രസ് വിടുക) നടപടികൾ സമാന്തരമായി നടക്കുന്നത് പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

അതെസമയം മഹാരാഷ്ട്രയിൽ അധികാരം നഷ്ടമാകാതിരിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. മഹാ വികാസ് അഘാടി സർക്കാരിനെ അട്ടിമറിച്ച് ബിജെപിക്കൊപ്പം ചേർന്ന മഹാരാഷ്ട്രയിലെ ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിടുമോയെന്ന ആശങ്കയിലാണ് ബിജെപി കരുക്കൾ നീക്കുന്നത്

ഷിൻഡെക്ക് പിന്തുണയുമായെത്തിയ എം എൽ മാരിൽ പലരും മന്ത്രിപദം ലഭിക്കാത്തതിനെ ചൊല്ലി ഇടഞ്ഞു നിൽക്കുന്നതും സർക്കാരിന് തലവേദനയാണ്. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിന് ശേഷവും പദവി ലഭിച്ചില്ലെങ്കിൽ ശിവസേനയിലേക്ക് തിരികെ പോകുമെന്നാണ് എം എൽ എ മാരിൽ ചിലർ പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നത്.

ഭരണം നിലനിർത്താൻ കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News