ഐ​സി​സി മു​ൻ അ​മ്പ​യ​ർ ആ​സാ​ദ് റൗ​ഫ് അ​ന്ത​രി​ച്ചു | Asad Rauf

മു​ൻ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​മ്പ​യ​ർ പാ​ക്കി​സ്ഥാ​ൻ​കാ​ര​നാ​യ ആ​സാ​ദ് റൗ​ഫ് (66) അ​ന്ത​രി​ച്ചു. ലാ​ഹോ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യ​മെ​ന്ന് സ​ഹോ​ദ​ര​ൻ ത​ഹി​ർ റൗ​ഫ് അ​റി​യി​ച്ചു. ഓ​ൺ ഫീ​ൽ​ഡ് അ​മ്പ​യ​റാ​യും ടി​വി അ​മ്പ​യ​റാ​യും 242 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച റൗ​ഫ് ഐ​സിസി​യു​ടെ എ​ലൈ​റ്റ് അ​മ്പ​യ​ർ​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു.

പാ​ക്കി​സ്ഥാ​ൻറെ ഏ​റ്റ​വും പ്ര​മു​ഖ അ​മ്പ​യ​ർ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു റൗ​ഫ്. 2000 മു​ത​ൽ 2013 വ​രെ 64 ടെ​സ്റ്റു​ക​ളി​ലും 139 ഏ​ക​ദി​ന​ങ്ങ​ളി​ലും 28 ട്വ​ൻറി20​ലും 11 വ​നി​താ ട്വ​ൻറി20 മ​ത്സ​ര​ങ്ങ​ളി​ലും അ​മ്പ​യറാ​യി. 2000ൽ ​ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര അ​മ്പ​യ​റിം​ഗി​ലെ​ത്തു​ന്ന​ത്. 2005 ത​ൻറെ ആ​ദ്യ ടെ​സ്റ്റ് നി​യ​ന്ത്രി​ച്ച അ​ദ്ദേ​ഹം 2006ൽ ​ഐ​സി​സി​യു​ടെ എ​ലൈ​റ്റ് പാ​ന​ലി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു.

2013 വ​രെ ക്രി​ക്ക​റ്റി​ൽ സ​ജീ​വ​മാ​യി​രു​ന്ന ആ​സാ​ദി​ന് ഐ​പി​എ​ല്ലി​ലെ ഒ​ത്തു​ക​ളി​യെ​ത്തു​ട​ർ​ന്ന് വി​ല​ക്കേർ​പ്പെ​ടു​ത്തിയിരുന്നു. വി​വാ​ദ​മാ​യ 2013 ഐ​പി​എ​ല്ലി​ൽ ആ​സാ​ദ് ഒ​ത്തു​ക​ളി​ക്ക് കൂ​ട്ടു​നി​ന്നെ​ന്ന ആ​രോ​പ​ണം ശക്ത​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് 2016-ൽ ​ഇ​ദ്ദേ​ഹ​ത്തി​ന് ബി​സി​സി​ഐ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

2013 മേ​യ് 19ന് ​ന​ട​ന്ന കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്- സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് മ​ത്സ​ര​മാ​ണ് റൗഫ് അ​വ​സാ​നം നി​യ​ന്ത്രി​ച്ച​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News