CPIM പോളിറ്റ് ബ്യൂറോ യോഗം ദില്ലിയില്‍ തുടരുന്നു

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ദില്ലിയിൽ തുടരുന്നു. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം യോഗം വിലയിരുത്തും. ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണാസി ജില്ലാ കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കിയിരുന്നു.

1991ലെ ആരാധനാലയ നിയമത്തിൻറെ ഉദ്ദേശശുദ്ധിക്ക് വിരുദ്ധമായതാണ് വിധിയെന്നായിരുന്നു പ്രസ്താവന. നിലവിലത്തെ സാഹചര്യത്തിൽ ഗ്യാൻവാപി, ഖുതബ് മിനാർ ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്‌തേക്കും. ഇതിന് പുറമേ ട്രേഡ് യൂണിയൻ രംഗത്തെ കടമകളെ കുറിച്ചുള്ള രേഖയുടെ ചർച്ചയാണ് മറ്റൊരു പ്രധാന അജണ്ട.

ബിജെപിയെ എതിർക്കാനാണ് ഭാരത് ജോഡോ യാത്രയെങ്കിൽ, യാത്ര നടത്തേണ്ടത് കേരളത്തിലല്ല : സുഭാഷിണി അലി

രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കുമെതിരെ വിമർശനവുമായി സിപിഐഎം പി.ബി. അംഗം സുഭാഷിണി അലി. വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ നിലപാട് കാപട്യം. UDF സ്വീകരിച്ച നിലപാടിന്റെ തുടർ നടപടികളാണ് LDF സർക്കാർ സ്വീകരിക്കുന്നത്.

ബിജെപിയെ എതിർക്കാനാണ് ഭാരത് ജോഡോ യാത്രയെങ്കിൽ, യാത്ര നടത്തേണ്ടത് കേരളത്തിലല്ല. കേരളത്തിൽ BJPയുടെ അക്കൗണ്ട് പൂട്ടിയതാണെന്നും സുഭാഷിണി അലി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel