ഭാരത് ജോഡോ യാത്രയ്ക്ക് ബിജെപിയെ പ്രതിരോധിക്കാൻ സാധിക്കുന്നില്ല : എം.വി ഗോവിന്ദൻ മാസ്റ്റര്‍

ഭാരത് ജോഡോ യാത്രയ്ക്ക് ബിജെപിയെ പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റര്‍. എവിടെയാണോ ജാഥ കേന്ദ്രീകരിക്കേണ്ടത് അവിടെ യാത്രയില്ല.ബിജെപി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളെ പൂർണമായും ജാഥ റൂട്ടിൽ നിന്നും ഒ‍ഴിവാക്കി. യാത്ര കേരളത്തിലൂടെ പോകുന്നതിൽ ഞങ്ങൾക്ക് യാതൊരു വിറളിയുമില്ലെന്നും എം.വി ഗോവിന്ദൻ മാസ്റ്റര്‍ വ്യക്തമാക്കി.

വിലക്കയറ്റത്തിനും വർഗീയതയ്‌ക്കും എതിരെയാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോൺഗ്രസിൻറെ അവകാശവാദം. ബിജെപി ഭിന്നിപ്പിച്ച ഇന്ത്യൻ ജനതയെ യോജിപ്പിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്നും എന്നാൽ, ബിജെപി ഭരിക്കുന്ന ഗുജറാത്തു പോലുള്ള സംസ്ഥാനങ്ങളെ പൂർണമായും ജാഥാ റൂട്ടിൽനിന്ന്‌ ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍ ചോദിക്കുന്നു.യാത്ര കേരളത്തിലൂടെ പോകുന്നതിൽ ഞങ്ങൾക്ക് യാതൊരു വിറളിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ജനാധിപത്യ വിശ്വാസികളെയും ഒരുമിച്ച് കൊണ്ടുപോകാൻ കോൺഗ്രസിന് ക‍ഴിയുന്നില്ല. ആറ് ദശാബ്ദം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിയുടെ നിഴൽരൂപം മാത്രമാണ് ഇന്നത്തെ പാർട്ടിയെന്ന വസ്തുത ആദ്യം കോൺഗ്രസ് നേതൃത്വം അംഗീകരിക്കണം.സാധാരണ പ്രവർത്തകർ മുതൽ പ്രവർത്തകസമിതി അംഗങ്ങൾവരെ കോണ്‍ഗ്രസ് വിടുന്നു.

തെറ്റായ നയങ്ങളുടെ ഫലമായി സ്വയം നാശത്തിൻറെ പാതയിലാണ്‌ ഇന്ന് കോൺഗ്രസ്. ഭാരത് ജോഡോ യാത്ര തുടങ്ങി കൊല്ലത്ത്‌ എത്തുമ്പോഴേക്കും ഗോവയിൽ എട്ട്‌ കോൺഗ്രസ്‌ എംഎൽഎമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തമായ സാന്നിധ്യമായി ഈ വന്ദ്യവയോധിക കക്ഷി മാറിയിരിക്കുന്നു. പ്രതിപക്ഷ പാർട്ടികൾ പോലും കോൺഗ്രസിനെ ഒരു ബാധ്യതയായിട്ടാണ് കാണുന്നതെന്നും എം.വി ഗോവിന്ദൻ മാസ്റ്റര്‍ ദേശാഭിമാനിയിൽ എ‍ഴുതിയ ലേഖനത്തിൽ വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News