ADVERTISEMENT
സോളാർ കേസിലെ(solar case) ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നും ചില രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയെന്ന പരാതിയിൽ ഹൈക്കോടതി(highcourt) സി ബി ഐ (cbi)യോട് വിശദീകരണം തേടി. പരാതിക്കാരിയുടെ ഹർജിയിലാണ് കോടതി ഇടപെടൽ. സിബിഐയും സർക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നൽകണം.
സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് തന്നെ ചൂഷണം ചെയ്ത രാഷ്ട്രീയക്കാർക്കെതിരെയുള്ള സിബിഐ അന്വേഷണം കാര്യക്ഷമമല്ല എന്ന ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിൽ നിന്നും ചില രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയെന്നാണ് പരാതി.
ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, അബ്ദുള്ളക്കുട്ടി എന്നീ നാലുപേർക്കെതിരെ മാത്രമാണ് അന്വേഷണം നടന്നത്.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം 19 പേർക്കെതിരെ താൻ പരാതി നൽകിയിരുന്നു.
ഇതിൽ ചാണ്ടിഉമ്മൻ, ആര്യാടൻ മുഹമ്മദ് , എ പി അനിൽകുമാർ, അടൂർ പ്രകാശ് , മോൻസ് ജോസഫ് , രമേശ് ചെന്നിത്തല , പി സി വിഷ്ണുനാഥ് , എ ഡി ജി പി പത്മകുമാർ തുടങ്ങിയവരെ ഒഴിവാക്കിയെന്നാണ് ആരോപണം. ഇവർക്കെതിരെയും അന്വേഷണം നടത്താൻ കോടതി സി ബി ഐ ക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം വിശദീകരണം നൽകാൻ സി ബി ഐ ക്ക് നിർദ്ദേശം നൽകുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.