Dulquer Salmaan: ബോളിവുഡില്‍ റൊമാന്റിക്, സൈക്കോളജിക്കല്‍ ത്രില്ലറുമായി ദുല്‍ഖര്‍; റിലീസ് 23ന്

ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salmaan) പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ചുപ്പ്; റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്(Chup: Revenge of the Artist) സെപ്തംബര്‍ 23ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറാണ്. മോശം വിമര്‍ശനങ്ങള്‍ നേരിട്ട് പോരാടി വളരാന്‍ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

താനും ജീവിതത്തില്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെന്നാണ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. തുടക്കത്തില്‍ പലപ്പോഴായി ഒരുപാട് മോശം അഭിപ്രായങ്ങള്‍ വായിക്കേണ്ടി വന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. അഭിനയം വഴങ്ങില്ലെന്നും സിനിമാഭിനയം നിര്‍ത്തണമെന്നും വളരെ രൂക്ഷമായി വിമര്‍ശിച്ചവരുമുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.

എന്നാല്‍, എണ്‍പതുകളില്‍ താനും ഇത്തരം വിമര്‍ശനങ്ങളിലൂടെയാണ് കടന്നുവന്നതെന്നായിരുന്നു തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വായിച്ച ഡാഡിയുടെ പ്രതികരണമെന്നും ദുല്‍ഖര്‍ പറഞ്ഞു. മുംബൈയില്‍ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സണ്ണി ഡിയോള്‍, ആര്‍ ബാല്‍കി എന്നിവരോടൊപ്പമുള്ള സംവാദ പരിപാടിയിലായിരുന്നു ദുല്‍ഖര്‍ മനസ്സ് തുറന്നത്. സൂപ്പര്‍ സ്റ്റാറുകളായ അമിതാഭ് ബച്ചന്‍, രജനികാന്ത്, മോഹന്‍ലാല്‍ തുടങ്ങിയവരും ഇത്തരം തിരസ്‌കാരങ്ങളിലൂടെ വളര്‍ന്ന താരങ്ങളാണ്.

അതേസമയം, ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം യൂട്യൂബില്‍ തരംഗമായിരിക്കയാണ്. ഗയ ഗയ എന്ന് തുടങ്ങുന്ന ഗാനം സരിഗമയുടെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. രൂപാലി മോഗെയും ശാശ്വത് സിങ്ങും ചേര്‍ന്നാണ് ആലാപനം. സ്വാനന്ത് കിര്‍ക്കിരെയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് ഈണം നല്‍കിയിരിക്കുന്നത്.

സണ്ണി ഡിയോള്‍ പൂജ ഭട്ട് എന്നിവര്‍ക്ക് പുറമെ അമിതാഭ് ബച്ചനും സിനിമയില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ആര്‍ ബാല്‍കി പറഞ്ഞു. മാതൃഭാഷ പോലെ ഹിന്ദി സംസാരിക്കുന്ന സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ദുല്‍ഖര്‍ സല്‍മാനെ ബാല്‍കി വിശേഷിപ്പിച്ചത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News