കോൺഗ്രസിന്റെ പ്രീണന നീക്കങ്ങൾക്കുള്ള തിരിച്ചടിയായി സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം

മൂന്നാം പിണറായി സർക്കാർ ഉണ്ടാകുമെന്നായിരുന്നു ചെമ്പഴന്തി സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി സ്വാമി സച്ചിദാനന്ദയുടെ പ്രഖ്യാപനം. എന്നാൽ കോൺഗ്രസ് ഈഴവ സമൂഹത്തെ അവഗണിക്കുകയാണെന്നാണ് രാഹുൽ ഗാന്ധിയോടുള്ള വിമർശനം. സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം കോൺഗ്രസിന്റെ പ്രീണന നീക്കങ്ങൾക്കുള്ള തിരിച്ചടിയാവുകയാണ്.

ജാതിഭേദവും മതഭേദവും ഇല്ലാതെ നീതിബോധത്തോടെ ഇടപെടുന്ന സർക്കാരാണ് കേരളത്തെ നയിക്കുന്നത് എന്നാണ് ചെമ്പഴന്തിയിൽ നടന്ന ചതയ ദിനാഘോഷത്തിൽ വെച്ച് സ്വാമി സച്ചിദാനന്ദ പറഞ്ഞത്. ഒപ്പം മൂന്നാം പിണറായി സർക്കാർ ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അടിച്ചമർത്തപ്പെട്ട സമൂഹത്തോട് ചേർന്നുനിന്നുകൊണ്ട് ഇടതുപക്ഷ സർക്കാർ എടുത്ത നടപടികളും സ്വാമി സച്ചിദാനന്ദ എണ്ണിയെണ്ണി പറഞ്ഞു.

എന്നാൽ ഭാരത ജോഡോ യാത്ര ശിവഗിരിയിൽ എത്തിയപ്പോൾ ഈഴവ സമൂഹത്തെ കോൺഗ്രസ് അവഗണിക്കുന്നതിലെ അതൃപ്തി രാഹുൽ ഗാന്ധിയെ അറിയിക്കുകയാണ് സ്വാമി സച്ചിദാനന്ദ.

കേരളത്തിൻറെ ജനസംഖ്യയിൽ 28 ശതമാനം വരുന്ന ഈഴവ സമൂഹത്തിൽ നിന്ന് ഒരേയൊരു എംഎൽഎ മാത്രമാണ് കോൺഗ്രസിനുള്ളത്.ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗുരുവിൻറെ ദർശനങ്ങൾക്ക് മതിയായ അംഗീകാരം നൽകാത്ത കോൺഗ്രസ് നേതൃത്വത്തോടുള്ള അമർഷവും സ്വാമി സച്ചിദാനന്ദ രാഹുൽ ഗാന്ധിയെ അറിയിച്ചു.

ചരിത്രത്തിൽ ഇതുവരെ നിഷ്പക്ഷമായി ഇടപെട്ട് പോയിട്ടുള്ള ശിവഗിരി മഠം ഉയർത്തുന്ന വിമർശനം കോൺഗ്രസ് സ്വീകരിക്കുന്ന പ്രീണന നടപടികൾക്കുള്ള മറുപടിയാകുകയാണ്. അതേസമയം എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്ന ഇടതുപക്ഷ സമീപനം ശരിയാണെന്ന് ഉറപ്പിക്കുകയാണ് ശിവഗിരി മഠം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News