Vadakara: വടകരയിൽ മത്തിച്ചാകര; വാരിയെടുത്ത് വിനോദസഞ്ചാരികളും നാട്ടുകാരും

വടകര(vadakara) അഴിത്തല അഴിമുഖത്ത് മത്തിച്ചാകര. തിരമാലകൾക്കൊപ്പമാണ് മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികൾക്കൊപ്പം വടകര സാന്റ് ബാങ്ക്സിലെത്തിയ വിനോദ സഞ്ചാരികളും നാട്ടുകാരും തീരത്തടിഞ്ഞ മത്തി വാരിയെടുത്തു.

ബുധനാഴ്ച ഉച്ചയോടെയാണ് വടകര സാന്റ് ബാങ്ക്സിന് സമീപം അഴിത്തല അഴിമുഖത്ത് മത്തിച്ചാകര ദൃശ്യമായത്. തിരമാലകൾക്കൊപ്പം മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്, കണ്ട് നിന്നവർക്ക് ആദ്യം കൗതുകമായി.

തീരദേശ പൊലീസ് സ്റ്റേഷൻ(police station) മുതൽ അഴിമുഖത്തെ പുലിമുട്ട് വരെ ചാകര കാണാനായി. സാന്റ്ബാങ്ക്സിലെത്തിയ സഞ്ചാരികളും നാട്ടുകാരും തീരത്തടിഞ്ഞ മത്തി ശേഖരിക്കാൻ ആവേശത്തോടെ എത്തി.

ഏറെ കാലത്തിന് ശേഷം ലഭിച്ച മത്തിചാകര മത്സ്യതൊഴിലാളികൾക്കും ആശ്വാസമായി. മീൻ പിടിക്കാനായി മത്സ്യതൊഴിലാളികൾ കടലിലേക്ക് ഇറങ്ങി.

ചാകര ഉണ്ടെന്ന വിവരം അറിഞ്ഞെത്തിയവർ ഉൾപ്പെടെ വന്നവരെല്ലാം ആവശ്യത്തിന് മത്തിയുമായാണ് തീരത്ത് നിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസം തിക്കോടി കോടിക്കൽ ബീച്ചിലും പയ്യോളി ആവിക്കലിലും ചാകര ദൃശ്യമായിരുന്നു. മത്സ്യലഭ്യത തിരിച്ചറിഞ്ഞതോടെ അയനിക്കാട് മുതൽ വടകര വരെ നിരവധി മത്സ്യബന്ധന ബോട്ടുകളാണ് എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News