മധുക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി | Attappadi

മധുക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി.32-ാം സാക്ഷി മനാഫാണ് കൂറുമാറിയത്. മണ്ണാർക്കാട് പട്ടിക വർഗ, പട്ടിക ജാതി കോടതിയിൽ സാക്ഷി വിസ്താരം തുടരുകയാണ്. ഇന്ന് 32 മുതൽ 35 വരെയുള്ള സാക്ഷികളെയാണ് വിസ്തരിക്കുന്നത്.

കഴിഞ്ഞദിവസം മൊഴിമാറ്റിപ്പറഞ്ഞ സുനിൽകുമാറിനെ കോടതിയിൽ ഹാജരാക്കി. സുനിൽ കുമാർ കളവുപറഞ്ഞെന്നും നടപടിവേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

32-ാം സാക്ഷി മനാഫ്, 33-ാം രഞ്ജിത്ത്, 34-ാം മണികണ്ഠൻ, 35-ാം അനൂപ് എന്നിവരെയാണ് ഇന്ന് വിസ്തരിക്കുന്നത്. കഴിഞ്ഞ ദിവസം മൊഴിമാറ്റിപ്പറഞ്ഞ സുനിൽകുമാറിനെയും കോടതിയിൽ ഹാജരാക്കി. കാഴ്ച പരിമിതിയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് സുനിൽകുമാറിനെ കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ജഡ്ജ് കോടതിയിൽ പറഞ്ഞപ്പോൾ കാഴ്ചയ്ക്ക് പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാവാമെന്നായി പ്രതിഭാഗം അഭിഭാഷകൻ. നിയമ വിരുദ്ധമായാണ് വീണ്ടും വിസ്തരിക്കുന്നത്. താൻ വിസ്താരം നടത്തിയില്ലെങ്കിൽ ജുഡിഷ്യറിയ്ക്ക് കളങ്കം വരുമെന്ന് ജഡ്ജ് വിശദീകരിച്ചു. ഇതുവരെ വിസ്തരിച്ചതിൽ 16 സാക്ഷികൾ കൂറുമാറിക്കഴിഞ്ഞു.

മൊഴിമാറ്റിപ്പറഞ്ഞ സുനിൽകുമാർ ഉൾപ്പെടെ വനം വകുപ്പിലെ നാലും താൽക്കാലിക വാച്ചർമാരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News