KPCC: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ തുടരും

കെപിസിസി(KPCC) അധ്യക്ഷനായി കെ.സുധാകരന്‍(k sudhakaran) തുടരും. അധ്യക്ഷനെ തീരുമാനിക്കാന്‍ സോണിയാ ഗാന്ധിയെ കെപിസിസി ജനറല്‍ബോഡി യോഗം ചുമതപ്പെടുത്തി. പട്ടികയില്‍ കടന്നുകൂടാനാകാതെ കെപിസിസി ഭാരവഹികള്‍ അടക്കം പുറത്തായി.

കടന്നുകൂടിയവര്‍ക്ക് ആശ്വാസം. പ്രഥമ ജനറല്‍ ബോഡി യോഗത്തില്‍ എത്തിയപ്പോഴാണ് ആരൊക്കെയാണ് പുതിയ അംഗങ്ങള്‍ എന്നു തന്നെ പലരും തിരിച്ചറിയുന്നത്. ആദ്യയോഗം ഒറ്റവരി പ്രമേയം പാസാക്കി പിരിഞ്ഞു.

പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ സോണിയാ ഗാന്ധിയെ ചുമതപ്പെടുത്തുന്നതാണ് പ്രമേയം. പ്രമേയം അവതരിപ്പിച്ചത് രമേശ് ചെന്നിത്തല. പിന്‍ താങ്ങിയത് കെ.മുരളീധരന്‍, വി.ഡി.സതീശന്‍, എംഎം.ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി.ജോസഫ് എന്നിവര്‍. കെകെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ തുടരും. ഇതാണ് നേതാക്കള്‍ തമ്മിലുള്ള ധാരണ. പക്ഷെ പ്രഖ്യാപനം എഐസിസി പ്രസിഡന്റിനെ തെരഞ്ഞെടുത്തശേഷമെ ഉണ്ടാകൂ.

അതേസമയം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, വി.എം.സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യോഗത്തിന് എത്തിയില്ല. തിരുവനന്തപുരത്ത് നിന്ന് ഉള്‍പ്പെടുത്തിയ എംപിമാരായ അടൂര്‍ പ്രകാശും ശശി തരൂരും പ്രഥമ യോഗത്തില്‍ പങ്കെടുത്തില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News