Palode: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

പാലോട് താന്നിമൂട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. തിരുവനന്തപുരം-ചെങ്കോട്ട ദേശീയ പാതയില്‍ ചുണ്ടത്തിക്കരിക്കകത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ ഓടിക്കൊണ്ടിരുന്ന ഹുണ്ടായി സാന്റോകാര്‍ തീപിടിച്ച് പൂര്‍ണ്ണമായും കത്തിനശിയ്ക്കുകയായിരുന്നു.

കാര്‍ ഓടിച്ചിരുന്ന കുറ്റിച്ചല്‍ സ്വദേശി സൂരജ് , യാത്രക്കാരനായ മനീഷ് എന്നിവര്‍ക്ക് പരിക്കുകള്‍ ഒന്നുമില്ല. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.

റെക്കോഡ്‌ വിൽപ്പനയില്‍ തിരുവോണം ബമ്പര്‍

നറുക്കെടുപ്പിന് നാലുനാൾ ബാക്കിയിരിക്കേ തിരുവോണം ബമ്പറിന്റെ 59 ലക്ഷം ടിക്കറ്റ് വിറ്റു. 60 ലക്ഷമാണ് ആദ്യഘട്ടം അച്ചടിച്ചത്. മൊത്ത വിൽപ്പനക്കാരുടെയും ലോട്ടറി ഏജന്റുമാരുടെയും ആവശ്യത്തിൽ അഞ്ചുലക്ഷം ടിക്കറ്റുകൂടി വിപണിയിലെത്തിച്ചു. ഞായർ മൂന്നിനാണ്‌ ബമ്പർ നറുക്കെടുപ്പ്‌.

2021ൽ ഓണം ബമ്പറിന്റെ 54 ലക്ഷം ടിക്കറ്റാണ് വിറ്റത്. ടിക്കറ്റു വില 300 രൂപയായിരുന്നു. ഇക്കുറി ടിക്കറ്റൊന്നിന് 500 രൂപയായിട്ടും കൂടുതൽ വിറ്റഴിക്കുന്നുണ്ട്. ഒന്നാം സമ്മാനം 25 കോടി രൂപയുള്ള ബമ്പർ വിപണിയിലെത്തിയപ്പോൾ ഉയർന്ന ആശങ്കകളെല്ലാം അസ്ഥാനത്തായി.

വലിയ തുകയ്ക്ക് ആളുകൾ ടിക്കറ്റെടുക്കുമോയെന്നായിരുന്നു പലരുടെയും സംശയം. വിൽപ്പന തുടങ്ങി ദിവസങ്ങൾക്കകം സംശയമൊഴിഞ്ഞു. ബമ്പറിനുപുറമെ 40 രൂപയുടെ പ്രതിദിന ലോട്ടറി വിൽപ്പനയും നടക്കുന്നു‌. ഒരുലക്ഷത്തിലേറെ ടിക്കറ്റാണ്‌‌ ദിവസവും വിറ്റഴിയുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News