കള്ളുഷാപ്പില്‍ തര്‍ക്കം ; യുവാവ് കുത്തേറ്റ് മരിച്ചു | Thrissur

തൈക്കാട്ടുശ്ശേരി കളളുഷാപ്പിലെ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.തൈക്കാട്ടുശ്ശേരി പൊന്തിക്കൽ ജോബിയാണ് മരിച്ചത്. 41 വയസായിരുന്നു. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ ജോബിയെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സംഭവത്തിന് പിന്നാലെ കള്ളുഷാപ്പിലുണ്ടായിരുന്നവർ രാഗേഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News