Chicken Thenga Curry: അടിപൊളി രുചിയില്‍ ചിക്കന്‍ തേങ്ങാക്കറി

അടിപൊളി രുചിയില്‍ ചിക്കന്‍ തേങ്ങാക്കറി(Chicken thenga curry) കഴിച്ചിട്ടുണ്ടോ? നല്ല നാടന്‍ സ്‌റ്റൈലിലുള്ള ചിക്കന്‍ തേങ്ങാക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.ചിക്കന്‍ – അരക്കിലോ

2.മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

മുളകുപൊടി – മൂന്നു വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍

4.പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത് – രണ്ട്

പച്ചമുളക് ചെറുതായി അരിഞ്ഞത് – അഞ്ച്

5.തേങ്ങ – അര മുറി

6.കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ ചെറുതായി മുറിച്ച് രണ്ടാമത്തെ ചേരുവ ചേര്‍ത്ത് അരമണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടി നന്നായി ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ചു തക്കാളിയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്തു മൂപ്പിക്കുക. മൂത്തമണം വരുമ്പോള്‍ തീ കുറച്ച് അടച്ചുവയ്ക്കുക. പതിനഞ്ചു മിനിറ്റു കഴിഞ്ഞാല്‍ മയത്തില്‍ അരച്ച തേങ്ങയും കുറച്ചു വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. കറിവേപ്പില ചേര്‍ത്തു വാങ്ങാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News