Grape icecream: ചൂടു കാലത്ത് കൊതിപ്പിക്കും രുചിയിലൊരു മുന്തിരി ഐസ്‌ക്രീം

ഈ ചൂടു കാലത്ത് കൊതിപ്പിക്കും രുചിയിലൊരു മുന്തിരി ഐസ്‌ക്രീം(Grape icecream) വീട്ടില്‍ തയ്യാറാക്കിയാലോ? ഈ ഈസി റെസിപ്പി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1) മുന്തിരി

2) പഞ്ചസാര

3) പാല്‍

4) കോണ്‍ഫ്ളവര്‍

5) ജെലറ്റിന്‍

6) എസ്സന്‍സ്

7) വിപ്പിങ് ക്രീം

തയ്യാറാക്കും വിധം

അര ലിറ്റര്‍ പാല്‍ തിളപ്പിച്ചതില്‍ ഒന്നര വലിയ സ്പൂണ്‍ പഞ്ചസാര, അല്‍പം പാലില്‍ കലക്കിയ ഒരു വലിയ സ്പൂണ്‍ കോണ്‍ഫ്ളവര്‍ എന്നിവ ചേര്‍ത്തു അടുപ്പില്‍ വച്ചു തുടരെയിളക്കുക. ഒരു വലിയ സ്പൂണ്‍ ജെലറ്റിന്‍ കാല്‍ കപ്പ് വെള്ളത്തില്‍ കുതിര്‍ത്തശേഷം ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് അലിയിച്ചതു പാല്‍ മിശ്രിതത്തില്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങുക.

ചൂടാറിയ ശേഷം ഫ്രീസറില്‍ വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം പുറത്തെടുത്ത് ഒരു ചെറിയ സ്പൂണ്‍ എസ്സന്‍സ്, ഒരു വലിയ സ്പൂണ്‍ വിപ്പിങ് ക്രീം, അരക്കപ്പ് മുന്തിരി വെള്ളം ചേര്‍ക്കാതെ അരച്ച് അരിച്ചത് എന്നിവ ചേര്‍ത്തു മിക്‌സിയില്‍ അടിച്ചു പതപ്പിക്കുക. ഫ്രീസറില്‍ വച്ചു സെറ്റ് ചെയ്യുക. കൊതിപ്പിക്കും മുന്തിരി ഐസ്‌ക്രീം തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here