Covid: കൊവിഡിനെ തുരത്താൻ പ്ലാസ്റ്റിക് ഫിലിം വികസിപ്പിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കൊവിഡിനു(covid 19) കാരണമായ സാര്‍സ്-കോവി-2 ഉള്‍പ്പെടെയുള്ള വൈറസുകളെ നിര്‍ജീവമാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം(plastic film) വികസിപ്പിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍.

ഈ ഫിലിമില്‍ സാധാരണ വെളിച്ചം പതിച്ചാല്‍ വൈറസുകള്‍(viruses) നശിക്കും. ആശുപത്രികളില്‍(hospitals) ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മേശവിരിപ്പ്, കര്‍ട്ടന്‍, ജീവനക്കാരുടെ കുപ്പായം എന്നിവയില്‍ ഇതു പ്രയോഗിക്കാന്‍ കഴിയും.

അള്‍ട്രാവയലറ്റ് വെളിച്ചം(uv light) ആഗിരണംചെയ്യാന്‍ കഴിയുന്ന കണങ്ങളുടെ നേര്‍ത്ത ഒരുപാളി ഈ ഫിലിമില്‍ പൂശിയിട്ടുണ്ട്. വെളിച്ചം പതിക്കുമ്പോള്‍ അവ റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസ് (ആര്‍.ഒ.എസ്.) ഉണ്ടാക്കും. ഓക്‌സിജനില്‍നിന്നു രൂപംകൊള്ളുന്ന വന്‍ പ്രതിപ്രവര്‍ത്തനശേഷിയുള്ള രാസവസ്തുക്കളാണ് ആര്‍.ഒ.എസ്.

ഇവയാണ് വൈറസുകളെ നിര്‍ജീവമാക്കുന്നതെന്ന് ഫിലിം വികസിപ്പിച്ച ബെല്‍ഫാസ്റ്റ് ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. ഈ പ്ലാസ്റ്റിക് ഫിലിം മണ്ണില്‍ അലിയുന്നതായതിനാല്‍ പാരിസ്ഥിതിക ദോഷമില്ലെന്നും അവര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News