Stray dog:തെരുവുനായ ശല്യം പരിഹരിക്കാന്‍ ക്യാമ്പയിനുകള്‍ ആരംഭിക്കും:മേയര്‍ ആര്യ രാജേന്ദ്രന്‍|Arya Rajendran

(Stray dog)തെരുവുനായ ശല്യം പരിഹരിക്കാന്‍ ക്യാമ്പയിനുകള്‍ ആരംഭിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍(Arya Rajendran). ഒരു വര്‍ഷത്തിലധികം വാക്‌സിനെടുക്കാത്ത വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതോടൊപ്പം ലൈസന്‍സ് വിതരണം നടത്തുമെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നഗരത്തിലെ 100 വാര്‍ഡുകളില്‍ തെരുവു നായകളുടെ വാക്‌സിനേഷന്‍ നടത്തും. ഇത് വെറ്റിനറി ഡോക്ട്ടര്‍മാര്‍ അടക്കമുള്ള 4 ടീമായ് നിര്‍വ്വഹിക്കും. ഒരു ടീം തന്നെ നൂറു വാര്‍ഡുകളിലും വിവിധ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നടത്തും. തെരുവുനായ്ക്കളുടെ സെന്‍സസ് അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

ജില്ലയില്‍ നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ഷെല്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ വിദഗ്ധരുമായ് ചര്‍ച്ച ചെയ്യുമെന്നും മേയര്‍ പറഞ്ഞു. ഈ വര്‍ഷം 566 വന്ധ്യകരണ സര്‍ജറികള്‍ നഗരസഭ നേതൃത്വത്തില്‍ നടത്തിയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News