Ranvir Singh: തന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന നഗ്‌നചിത്രം മോര്‍ഫ് ചെയ്തത്; രണ്‍വീര്‍ സിംഗ് മുംബൈ പൊലീസിനോട്

തന്റേതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍(Social media) വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്ത നഗ്‌നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിംഗ്(Ranvir Singh). തന്റെ സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് രണ്‍വീര്‍ സിംഗ് മുംബൈ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗസ്റ്റ് 29-നാണ് താരം പൊലീസിന് ഇത്തരമൊരു മൊഴി നല്‍കിയത്. വ്യാപകമായി പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 26-നാണ് രണ്‍വീറിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ജൂലൈ 21നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്‍ജിഒയിലെ ഒരു ഓഫിസര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292, 293, 509, 67 കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പേപ്പര്‍ മാഗസിനുവേണ്ടിയായിരുന്നു രണ്‍വീര്‍ നഗ്‌ന ഫോട്ടോ ഷൂട്ട് നടത്തിയത്. ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. 70കളിലെ പോപ് താരം ബര്‍ട്ട് റെയ്‌നോള്‍ഡ്‌സിന്റെ വിഖ്യാതമായ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഫോട്ടോഷൂട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here