ADVERTISEMENT
പാലപ്പിള്ളി എച്ചിപാറയില്‍ പേയിളകിയ പശുവിനെ വെടിവച്ചു കൊന്നു. പേയിളകിയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു പശു. എച്ചിപ്പാറ ചക്കുമ്മല്‍ കാദറിന്റെ പശുവിനെയാണ് വെടിവെച്ച് കൊന്നത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തുമൃഗങ്ങള്‍ക്കും തോട്ടത്തില്‍ മേയുന്ന പശുക്കള്‍ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.
പ്രദേശത്ത് കടിയേറ്റ വളര്‍ത്തു നായകളെ അനിമല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഒപ്പം ഖാദറിന്റ പശുവിനെയും നിരീക്ഷണ വലയത്തിലാക്കിയിരുന്നു. എന്നാല്‍ വനം വകുപ്പ് ജീവനക്കാരന്റെ വീട്ടിലെ വളര്‍ത്തുനായ് രണ്ടാഴ്ച മുമ്പ് ചത്തിരുന്നു. പിന്നിട് പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കാന്‍ ആരംഭിച്ചു. ഇതാടെ പോലീസ്, വെറ്റിനറി, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടി. ഒടുവില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ വെടിവെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണി പശുവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.
വെടിവെച്ച് കൊന്ന പശുവിനെ പിന്നിട് വെറ്റിനറി വകുപ്പിന്റെ നിര്‍ദേശപ്രകാരം കുഴിച്ചിടുകയും ചെയ്തു. ചിമ്മിനി, എച്ചാപ്പാറ പ്രദേശങ്ങളിലും നടാമ്പാടം കോളനിയിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ വിതരണം നടത്തിയിട്ടുണ്ട്. മേഖലയിലെ വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്.
തെരുവുനായ ശല്യം പരിഹരിക്കാന്‍ ക്യാമ്പയിനുകള്‍ ആരംഭിക്കും:മേയര്‍ ആര്യ രാജേന്ദ്രന്‍
തെരുവുനായ ശല്യം പരിഹരിക്കാന്‍ ക്യാമ്പയിനുകള്‍ ആരംഭിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഒരു വര്‍ഷത്തിലധികം വാക്‌സിനെടുക്കാത്ത വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതോടൊപ്പം ലൈസന്‍സ് വിതരണം നടത്തുമെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നഗരത്തിലെ 100 വാര്‍ഡുകളില്‍ തെരുവു നായകളുടെ വാക്‌സിനേഷന്‍ നടത്തും. ഇത് വെറ്റിനറി ഡോക്ട്ടര്‍മാര്‍ അടക്കമുള്ള 4 ടീമായ് നിര്‍വ്വഹിക്കും. ഒരു ടീം തന്നെ നൂറു വാര്‍ഡുകളിലും വിവിധ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നടത്തും. തെരുവുനായ്ക്കളുടെ സെന്‍സസ് അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ജില്ലയില്‍ നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ഷെല്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ വിദഗ്ധരുമായ് ചര്‍ച്ച ചെയ്യുമെന്നും മേയര്‍ പറഞ്ഞു. ഈ വര്‍ഷം 566 വന്ധ്യകരണ സര്‍ജറികള്‍ നഗരസഭ നേതൃത്വത്തില്‍ നടത്തിയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.