CBI: ബംഗാൾ അദ്ധ്യാപക നിയമന അഴിമതി; അന്വേഷണം ശക്തമാക്കി സിബിഐ

ബംഗാൾ അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ(CBI). കേസുമായി ബന്ധപ്പെട്ട് ഒരു ഐടി കമ്പനിയുടെ ദില്ലിയിലെയും കൊൽക്കത്തയിലെയും ഓഫീസുകളിൽ സിബിഐ പരിശോധനകൾ നടത്തുകയാണ്.

ആറിടങ്ങളിലാണ് പരിശോധന. കേസുമായി ബന്ധപെട്ട് മമത ബാനർജിയുടെ അടുത്ത അനുയായിയും സംസ്ഥാന മന്ത്രിയുമായിരുന്ന പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപ്പിത മുഖർജിയും നിലവിൽ കസ്റ്റഡിയിൽ ആണ്.

കേസുമായി ബന്ധപ്പെട്ട് പാർത്ഥ ചാറ്റർജിയുടെ പേരിലുള്ള അനധികൃത സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും കോടിക്കണക്കിന് രൂപയും പിടികൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News