തെരുവുനായകള്‍ക്ക് 2 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി:മന്ത്രി ജെ ചിഞ്ചുറാണി|J Chinchu Rani

തെരുവുനായകള്‍ക്കായി 2 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി(J Chinchu Rani). തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വന്ധീകരണം കുടുംബശ്രീയുമായി ചേര്‍ന്ന് കൃത്യമായി നടപ്പാക്കി വന്നതാണ്. എന്നാല്‍ കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അത് നിര്‍ത്തിവച്ചത്-മന്ത്രി പറഞ്ഞു.

ഇപ്പോള്‍ നായ ശല്യം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. പേവിഷ ബാധ പ്രതിരോധിക്കാന്‍ 2 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി. ജില്ലകളില്‍ 4 ലക്ഷം ഡോസ് വിതരണം ചെയ്തു. സംസ്ഥാനത്ത് 8 ലക്ഷം നായ്ക്കളുണ്ട്. ഇതില്‍ 3 ലക്ഷത്തോളം അലഞ്ഞു തിരിയുന്ന നായ്ക്കളാണ്. ഇനിയും വാക്‌സിന്‍ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൂടുതല്‍ ABC സെന്ററുകള്‍ കാര്യക്ഷമമാക്കും. സംസ്ഥാനത്ത് മൃഗങ്ങളെ കടിച്ചതിനെ അടിസ്ഥാനമാക്കിയുള്ള 170 ഹോട്ട് സ്‌പോട്ടുകളുണ്ട്. ഇതില്‍ കൂടുതല്‍ തിരുവനന്തപുരത്താണ്. അടുത്ത മാസം കൊണ്ട് ABC പ്രോഗ്രാം കൃത്യമാക്കും. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് ചിലയിടങ്ങളില്‍ ഉണ്ട്. ഇവിടങ്ങളില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News