Street Kebab: ഹോട്ടലിലെ അതേ രുചിയില്‍ അടിപൊളി സ്ട്രീറ്റ് കബാബ്

ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും രുചി മുന്നില്‍ നില്‍ക്കുന്ന കബാബ്(Kebab) ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ഹോട്ടലില്‍ ലഭിക്കുന്ന അതേ രുചിയില്‍ ചിക്കന്‍ ഉപയോഗിച്ച് കബാബ് തയ്യാറാക്കി നോക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പിയാണിത്.

ആവശ്യമുള്ള സാധനങ്ങള്‍

യോഗര്‍ട്ട് – 250 മില്ലി

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം

മുളക്പൊടി – ഒരു ടീസ്പൂണ്‍

ജീരകപ്പൊടി – അര ടീസ്പൂണ്‍

ബോണ്‍ലെസ് ചിക്കന്‍ ലെഗ് – 250 ഗ്രാം

ഉപ്പ്, കുരുമുളക്പൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചിക്കനില്‍ തേച്ചുപിടിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജില്‍ വെക്കുക. ഇനി സ്‌ക്യൂവറില്‍ കൊരുത്ത് ഗ്രില്‍ ചെയ്യണം. നന്നായി ഗ്രില്‍ ചെയ്‌തെടുത്ത ശേഷം അടിപൊളി സ്ട്രീറ്റ് കബാബ് ചൂടോടെ കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News