
വാഹനാപകടത്തില്‍(accident) മരിച്ച വിനോദിന്‍റെയും അമ്പിളിയുടെയും കൈകള്‍(hands) ഇനിമുതല്‍ അമരേഷും യൂസഫും ചലിപ്പിക്കും. കൊച്ചി(kochi) അമൃത ആശുപത്രിയിലാണ് ഷോൾഡർ ലെവലിൽ കൈകൾ തുന്നിച്ചേർത്ത അപൂർവ്വ ശസ്ത്രക്രിയ(surgery) നടത്തിയത്. ലോകത്തിലെ തന്നെ മൂന്നാമത്തെയും ഏഷ്യയിലെ ആദ്യത്തെതുമാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ.
ഇറാഖി പൗരനായ യൂസിഫ് ഹസൻ സുവൈനിയ്ക്കും കർണാടക സ്വദേശിയായ അമരേഷിനും ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തെ ഇനി മറക്കാനാവില്ല. തുന്നിച്ചേര്‍ത്ത കൈകള്‍ കൂപ്പി നന്ദിപറയുകയാണ് ഉറ്റവരുടെ കൈകള്‍ ദാനമായി നല്‍കിയ ബന്ധുക്കളോട്.
വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്‍റെയും ആലപ്പുഴ സ്വദേശിനി അമ്പിളിയുടെയും കൈകളാണ് അമരേഷിനും യൂസഫിനും ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർത്തത്.
25കാരനായ അമരേഷിന് 2017 സെപ്തംബറിലായിരുന്നു ഇലക്ട്രിക് ലൈനിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റത്. ഗുരുതരമായി പരിക്കേറ്റ അമരേഷിന്‍റെ ജീവൻ രക്ഷിക്കുന്നതായി ഡോക്ടർമാർക്ക് ഇരു കൈകളും മുറിച്ചുമാറ്റേണ്ടി വന്നു. ഇടതു കൈ തോളിനോട് ചേർന്നുള്ള ഭാഗത്തും വലതുകൈ കൈമുട്ടിന്‍റെ ഭാഗത്ത് നിന്നുമാണ് മുറിച്ചു നീക്കിയത്.
ഷോൾഡർ ലെവലിൽ കൈകൾ തുന്നിച്ചേർക്കുന്നത് വളരെ അപൂർവവും സങ്കീര്‍ണവുമായിുന്നുവെന്ന് അമൃത ആശുപത്രിയിലെ സെന്‍റർഫോർ പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു.
2019 ഏപ്രിലിൽ നിർമ്മാണ സ്ഥലത്ത് മതിൽ തുരക്കുന്നതിനിടെയാണ് ബാഗ്ദാദിൽ നിന്നുള്ള യൂസിഫ് ഹസന്‍റെ കൈകള്‍ നഷ്ടമാകുന്നത്. കേരള ഓർഗൻ ഷെയറിങ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്ന യൂസിഫിനെ തേടി ഒടുവിൽ 2022 ഫെബ്രുവരിയിൽ വിളിയെത്തി.
അങ്ങനെയാണ് അമ്പിളിയുടെ കൈകള്‍ യൂസിഫിന് താങ്ങായത്. ഉറ്റവരുടെ കൈകള്‍ മറ്റൊരാളുടെ ശരീരത്തിലൂടെ ചലിച്ചപ്പോള്‍ നിറകണ്ണുകളോടെ സ്പര്‍ശിക്കുന്ന ബന്ധുക്കളുടെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കും സാക്ഷിയായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here